സിനിമ ഡെസ്ക് : ഓൺലൈൻ ബുക്കിങ്ങിൽ ഞെട്ടിച്ച് പൃഥ്വിരാജിന്റെ ആടുജീവിതം.12 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് വില്‍പനയില്‍ ഞെട്ടിച്ച് ആടുജീവിതം തുകയുടെ കണക്കുകള്‍ പുറത്ത്.കേരള ബോക്സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ മുൻകൂറായി ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിലാണ് ഒരു കോടിയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടാനായി എന്നതും വിസ്‍മയിപ്പിക്കുന്നു. വലിയ പ്രയത്നമാണ് ആടുജിവിതം എന്ന സിനിമയ്‍ക്കായി പൃഥ്വിരാജ് നടത്തിയത്. ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലസ്സി ഒരുക്കുന്നത്.അഞ്ചു ഭാഷകളിൽ റിലീസ് ആവുന്ന സിനിമ മാർച്ച് 28ന് തീയറ്ററുകളിൽ എത്തും. സിനിമ പ്രേക്ഷകർ ഏവരും വളരെ പ്രതീക്ഷയോടെയാണ് ആടുജീവിതത്തെ നോക്കിക്കാണുന്നത്. എ.ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. സൗണ്ട് ഡിസൈനിങ് റസൂൽ പൂക്കുട്ടിയും ആണ്. ആദ്യദിനങ്ങളിൽ വമ്പൻ കളക്ഷൻ തന്നെ ചിത്രം നേടിയെടുക്കും എന്നതിന്റെ തെളിവാണ് ഓൺലൈൻ ബുക്കിങ്ങിലൂടെ കാണാൻ പറ്റുന്നത്. 16 വർഷങ്ങൾ ആണ് ചിത്രത്തിനായി സംവിധായകൻ ബ്ലെസ്സി മാറ്റിവെച്ചത്. 9 വർഷങ്ങളായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ആവശ്യമായി വന്നത്.