ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം പിൻവലിക്കണം; തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുന്നു

തൃശൂർ: തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുന്നു. സ്വകാര്യ ബസുകള്‍ക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം പിൻവലിക്കണമെന്നും ശക്തൻ സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി, എഐടിയുസി സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 28-ന് ശക്തൻ സ്റ്റാൻഡില്‍ നടത്തിയ കൂട്ട ധർണയ്ക്ക് പിന്നാലെയാണ് പണിമുടക്ക്.

Advertisements

ശക്തൻ സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിനാല്‍ ഇവിടെ എത്തുന്ന ബസുകളും യാത്രക്കാരും ഒരുപോലെ ദുരിതത്തിലാണ്. കോഴിക്കോട്, കണ്ണൂർ, എറണാകുളം, പാലക്കാട് തുടങ്ങിയ മേഖലകളിലേക്ക് ബസ് സർവീസ് നടത്തുന്ന തൃശൂരിലെ പ്രധാന സ്റ്റാൻഡാണ് തകർന്ന അവസ്ഥയില്‍ തുടരുന്നത്. ചെളി നിറഞ്ഞ, കുണ്ടും കുഴിയുമുളള വഴികളിലൂടെ നടന്നു വേണം യാത്രക്കാർക്ക് സ്റ്റാൻഡിലെത്താൻ. ചെളിക്കുഴിയില്‍ വീണ് യാത്രക്കാർക്ക് പരുക്കേറ്റ സംഭവങ്ങളുമുണ്ട്. പ്രതിദിനം എഴുന്നൂറോളം സർവീസുകള്‍ നടക്കുന്ന സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ കണ്ടിട്ടും അധികൃതർ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴ പെയ്താല്‍ ശക്തൻ സ്റ്റാൻഡ് ചെളിക്കുളമാകുന്ന അവസ്ഥയാണിപ്പോള്‍. സ്റ്റാൻഡ് തകർന്നത് ബസ് ജീവനക്കാരെയാണ് കൂടുതലും ബാധിച്ചിട്ടുള്ളത്. വലിയ കുഴികളിലൂടെ കടന്നുപോകുന്ന ബസുകള്‍ ദിനംപ്രതി അറ്റകുറ്റപ്പണികള്‍ക്കായി ഗ്യാരേജില്‍ കയറ്റേണ്ടി വരുന്നു. ഓരോ ദിവസവും കിട്ടുന്ന കളക്ഷൻ മുഴുവൻ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നു. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുളള ബസ് നിർത്തുന്ന റോഡിന്‍റെ ടാറിങ് പൂർണമായും തകർന്നിട്ടുണ്ട്. സ്റ്റാൻഡിന് അകത്തേക്കും പുറത്തേക്കും കടക്കുന്ന റോഡും തകർന്ന നിലയിലാണ്. നിരവധി തവണ കോർപ്പറേഷനിലും കലക്‌റ്റർക്കും മറ്റും പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാര നടപടിയും എടുത്തിട്ടില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു.

താത്കാലികമായി ടാറിങ് നടത്തുമ്ബോള്‍ പിന്നീട് ഒരു മഴ പെയ്താല്‍ അവസ്ഥ പഴയതിലും മോശമാകുന്ന സ്ഥിതിയാണ്. ഇത് കൂടുതല്‍ അപകടത്തിലേക്കാണ് വഴി തെളിക്കുന്നതെന്നും സ്ഥിരമായ പരിഹാരമാണ് വേണ്ടതെന്നും ബസ് ജീവനക്കാർ പറഞ്ഞു. എത്രയും വേഗം സ്റ്റാൻഡ് നവീകരണം ആരംഭിക്കുകയും സ്റ്റാൻഡിലേക്കുള്ള ബസിന്‍റെ പ്രവേശന നിയന്ത്രണത്തില്‍ മാറ്റം വരുത്തുകയും ചെയ്തില്ലെങ്കില്‍ അനിശ്ചിത കാല സമരത്തെ പറ്റി ചിന്തിക്കേണ്ടി വരുമെന്നും സമര സമിതി അംഗങ്ങള്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.