താൻ ഇനി ചരിത്ര സിനിമകൾ സംവിധാനം ചെയ്യില്ലെന്ന് പ്രിയദർശൻ. യഥാർഥ ചരിത്രം സിനിമയാക്കുന്നത് അപകടകരമാണ്. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാൻ. ദേഹം മുഴുവൻ പൊള്ളി,
അദ്ദേഹം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചരിത്രം ചരിത്രമായി എടുത്താൽ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ മോശക്കാരനാണ്. അറബി ചരിത്രത്തിൽ നല്ലവനാണ്. ഏത് നമ്മൾ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാൻ ഇനി ചെയ്യില്ല.
അഭിനയിക്കുന്നതിന് പകരം അഭിനേതാക്കൾ പെരുമാറുന്നത് കാണാനാണ് ഇഷ്ടമെന്ന് പ്രിയദർശൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സോഷ്യൽ മീഡിയയും സിനിമയും സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയ വഴി മിക്ക മേഖലകളും വിമർശനം നേരിടുന്നു. ആരോഗ്യകരമായ വിമർശനങ്ങൾ ആകാം. എന്നാൽ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങളെ നമ്മൾ ബഹുമാനിക്കണം. ഇവരെ എടാ, പോടാ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല. മനഃപൂർവം ആരെയും ഉപദ്രവിക്കരുത്. ഒരു വ്യക്തിയുടെ ജീവിതം തകർക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ആളുകളെ രസിപ്പിക്കാൻ വേണ്ടി മാത്രം സിനിമ എടുക്കുന്നയാളാണ്. എനിക്ക് അതാണ് ഇഷ്ടം. ഇടയ്ക്ക് കാഞ്ചീവരം ഒക്കെ ചെയ്യുന്നത് നമ്മുടെ ആഗ്രഹം തീർക്കാൻ വേണ്ടിയാണ്. പണ്ട് ആളുകൾ അഭിനയിക്കും. ഇന്ന് പെരുമാറുകയാണ് ചെയ്യുന്നത്. ആൾക്കാർക്ക് പെരുമാറുന്നത് കാണാനാണ് ഇഷ്ടം.
പാൻ ഇന്ത്യൻ ഹിറ്റുകൾ ഇല്ലെങ്കിലും ഉള്ളടക്കത്തിന്റെ കാര്യത്തിൽ മലയാള സിനിമകൾ മികച്ചതാണെന്ന് പ്രിയദർശൻ അഭിപ്രായപ്പെട്ടു. 96 സിനിമകൾ 40 വർഷം കൊണ്ട് ചെയ്തു. ഒ.ടി.ടി കാരണം മലയാളം സിനിമ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്നു. ബാഹുബലിയും ആർ. ആർ. ആറും ഇല്ലെങ്കിലും നല്ല ഉള്ളടക്കം ഉള്ള സിനിമകൾ മലയാളത്തിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.