മലയാളി സിനിമാതാരം പ്രിയാമണി വിവാഹമോചനത്തിന് ; പ്രിയയും ഭർത്താവും വേറെ പിരിഞ്ഞതായി വാർത്തകൾ : രണ്ടുപേരും താമസിക്കുന്നത് രണ്ടു വീട്ടിലെന്നും മാധ്യമങ്ങൾ

ഹൈദരാബാദ് : നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രീയപ്പെട്ട നടിയാണ് പ്രിയമണി. എന്നാൽ ഇപ്പോൾ പ്രിയയുടെ കുടുംബജീവിതം സംബന്ധിച്ച് ചിലവാർത്തകൾ പ്രചരിക്കുന്നുണ്ട്. ഭർത്താവ് മുസ്തഫ രാജുമായി പ്രിയ പിരിയുവാൻ പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരും രണ്ട് വീട്ടിലേക്ക് താമസം മാറിയെന്നും പറയുന്നു. 2017 ലായിരുന്നു പ്രിയാമണിയുടെ വിവാഹം. സ്വകാര്യമായ ചടങ്ങിൽ വച്ച് നടത്തിയ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങൾ വലിയ ചർച്ചയായി. പിന്നീട് പലപ്പോഴും ഭർത്താവ് മുസ്തഫയും താനും തമ്മിലുള്ള ഐക്യത്തെ കുറിച്ച് പ്രിയാമണി സംസാരിച്ചിട്ടുണ്ട്. എന്നാൽ ഭർത്താവുമായി വേർപിരിയുന്ന തലത്തിലേക്ക് നടി എത്തിയെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നത്.

Advertisements

നടിയുടെ കുടുംബജീവിതത്തിലെ ചില കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് വിവാഹമോചനത്തെ കുറിച്ചുള്ള പ്രചരണം നടത്തിയത്. മുസ്തഫയോട് പിരിഞ്ഞ് പ്രിയാമണി താമസം മാറ്റിയെന്നും രണ്ടാളും രണ്ട് വീട്ടിലാണ് കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വാർത്തകളിൽ താരദമ്പതിമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അനൗദ്യോഗികമായി പ്രചരിക്കുന്നതാണെന്നും ഇതിൽ വസ്തുതയൊന്നുമില്ലെന്ന തരത്തിലും അഭ്യൂഹമുണ്ട്. വൈകാതെ താരങ്ങളിൽ നിന്നും തന്നെ പ്രതികരണമുണ്ടാവുന്നതും കാത്തിരിക്കുകയാണ് ആരാധകർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹമോചന വാർത്തകൾ വന്നതോടെ പ്രിയാമണി മുൻപ് നൽകിയ അഭിമുഖങ്ങളിലെ പ്രസക്ത ഭാഗങ്ങൾ വൈറലാവുകയാണ്. ഭർത്താവായി മുസ്തഫ വന്നതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. യാത്ര ചെയ്യാൻ ഒട്ടും ഇഷ്ടമില്ലാതിരുന്ന തനിക്ക് മുസ്തഫ വന്നതിന് ശേഷമാണ് യാത്ര ഇഷ്ടമായി തുടങ്ങിയതെന്നാണ് പ്രിയ പറഞ്ഞത്.

ലണ്ടനിലേക്ക് പോയ യാത്രയാണ് ഇപ്പോഴും മനസിലുള്ളതെന്നും എല്ലാ വർഷവും അവിടേക്ക് പോവാനാണ് ഇഷ്ടപ്പെടുന്നതെന്നും നടി പറഞ്ഞു. ജീവിതപങ്കാളി എന്നാണെങ്കിലും മുസ്തഫ തനിക്കേറ്റവും നല്ല സുഹൃത്താണ്. എല്ലാ കാലത്തും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രിയാമണി പറഞ്ഞിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 23 ന് ഇരുവരും വിവാഹിതരായിട്ട് അഞ്ച് വർഷം പൂർത്തിയാവുകയാണ്. മുൻപൊക്കെ വിവാഹ വാർഷികത്തെ കുറിച്ച് താരങ്ങൾ പറയുമായിരുന്നെങ്കിലും ഇത്തവണ അത് കണ്ടില്ല. അതെന്ത് കൊണ്ടാണെന്നുള്ള ചോദ്യവും ഉയരുകയാണ്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി മുസ്തഫയുടെ കൂടെയുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നില്ല. ഇതെല്ലാം അഭ്യൂഹങ്ങൾക്ക് കാരണമായി. ഒരു മുസ്ലിമിനെ നടി വിവാഹം കഴിച്ചതെന്താണെന്ന തരത്തിൽ മുൻപ് വിമർശനങ്ങൾ വന്നിരുന്നു. അന്ന് താൻ വിവാഹം കഴിച്ചത് ഒരു ഇന്ത്യൻ പൗരനെയാണെന്ന് പറഞ്ഞ് നടി വിമർശകരുടെ വായടപ്പിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നും വന്നവരാണെങ്കിലും കുടുംബ ജീവിതത്തിൽ അതൊന്നും വലിയ പ്രശ്നമായി വന്നിട്ടില്ലെന്നാണ് നടി പറഞ്ഞിട്ടുള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.