കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ വൈറലാകുന്ന വാചകവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തിമാക്കി നടി പ്രിയങ്ക ചോപ്ര. കന്യകയായ ഭാര്യയെ തേടുന്ന യുവാക്കൾക്കെന്നുള്ള തരത്തിലുള്ള ഒരു ഉപദേശമാണ് പ്രിയങ്ക പറഞ്ഞതെന്ന തരത്തിൽ വൈറലാകുന്നത്.
‘വിവാഹം കഴിക്കാൻ കന്യകയായ ഭാര്യയെ നോക്കരുത്. നല്ല സ്വഭാവമുള്ള സ്ത്രീകളെ നോക്കുക. കന്യകാത്വം ഒറു രാത്രി കൊണ്ട് നഷ്ടപ്പെടും എന്നാൽ നല്ല സ്വഭാവം എല്ലാ കാലവും നിലനിൽക്കും’ എന്ന വാചകമായിരുന്നു വൈറലായത്. എന്നാൽ താൻ ഇത് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഓൺലൈനിലുണ്ടെന്ന് കരുതി അത് സത്യമാകണമെന്നില്ലെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ഞാന്‍ അല്ല, എന്റെ വാചകമോ എന്റെ ശബ്ദമോ അല്ല. ഇത് ഓൺലൈനിലുണ്ടെന്ന് കരുതി സത്യമാകണമെന്നില്ല. ഫേക്ക് കണ്ടന്റുകൾ ഇവ സൃഷ്ടിക്കുന്നത് എളുപ്പം വൈറലാകാൻ സാധിക്കുന്നത് കൊണ്ടാണ്. അതിനൊപ്പമുള്ള ലിങ്കുകളൊന്നും യഥാര്‍ത്ഥമ വിശ്വസനീയമോ അല്ല. സ്‌ക്രോൾ ചെയ്ത് പോകുമ്പോൾ കാണുന്നതെല്ലാം വിശ്വസിക്കരുത്. സത്യാവസ്ഥകൾ പരിശോധിക്കുക, ഓൺലൈനിൽ സുരക്ഷിതരായിരിക്കുക,’ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പ്രിയങ്ക ചോപ്ര കുറിച്ചു.