കല്‍പ്പറ്റ: കേരള സര്‍ക്കാരും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി. സര്‍ക്കാരും എല്‍ഡിഎഫും ബിജെപിയും ആക്രമിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. ബിജെപി നേതാക്കളുടെ വാഹനത്തില്‍ നിന്ന് കോടികള്‍ കിട്ടിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പല ആരോപണങ്ങളും നേരിടുന്നുണ്ട് പക്ഷെ, കേന്ദ്ര സര്‍ക്കാരും നടപടിയെടുക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട് ജില്ലയിലെ കമ്ബളക്കാട് തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയിലെ ജനങ്ങളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നാടിന്റെ നന്മയ്ക്കു വേണ്ടി ആകണം വോട്ടെന്നും അവര്‍ പറഞ്ഞു.
അടിസ്ഥാന പ്രശ്ങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കല്‍ അല്ലാതെ മോദി മറ്റൊന്നും ചെയ്യുന്നില്ല. രാഹുലിനെതിരെ ഇന്ത്യയുടെ മുക്കിലും മൂലയിലും ബിജെപി കേസുകള്‍ എടുത്തു. ഈ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഞങ്ങളുടെ അച്ഛനെ, നാടിനു വേണ്ടി നിലകൊണ്ട മുത്തച്ഛനെ, എന്തിനു സ്വന്തം അമ്മയെ വരെ അപമാനിച്ചു. പക്ഷെ ഞങ്ങളെ തകർക്കാൻ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ചെറുപ്പത്തില്‍ പോലും രാഹുല്‍ അനീതിക്ക് ഒപ്പം നിന്നിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ സഹോദരി എന്ന നിലയ്ക്ക് താൻ തറപ്പിച്ചു പറയുന്നതായി അവര്‍ പറഞ്ഞു. വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സിദ്ധാർഥനെ ആള്‍ക്കൂട്ട വിചാരണ ചെയ്തവര്‍ക്കെതിരെ നടപടി വൈകിയത് അനീതിയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കാൻ മോദി ശ്രമിക്കുമ്ബോഴും പിണറായ്ക്കെതിരെ നടപടികള്‍ സ്വികരിക്കുന്നില്ല.