കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച്‌ പ്രിയങ്ക ഗാന്ധി; കരിങ്കൊടി കാണിച്ച് എൽഡിഎഫ് പ്രവർത്തകർ

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച്‌ പ്രിയങ്ക ഗാന്ധി എംപി. ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിലെത്തിയത്. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷം പ്രിയങ്ക മടങ്ങി. വയനാട്ടില്‍ വന്യജീവി ആക്രമണം തുടർക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ വയനാട് സന്ദർശനം.

Advertisements

കോണ്‍ഗ്രസ് ഡിസിസി ട്രഷറർ അന്തരിച്ച എൻഎം വിജയൻ്റെ വീടും പ്രിയങ്ക സന്ദർശിക്കും. അതേസമയം, രാധയുടെ വീട്ടിലേക്കുള്ള വഴിയില്‍ പ്രിയങ്ക ഗാന്ധിയെ എല്‍ഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എംപി മണ്ഡലത്തില്‍ എത്താൻ വൈകുന്നതിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. അതിനിടെ, വയനാട് കുറുക്കൻ മൂല കാവേരി പൊയിലില്‍ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചുവെന്നും താൻ കടുവയെ നേരിട്ട് കണ്ടുവെന്നുമാണ് ലക്ഷ്മി പറഞ്ഞത്. പ്രദേശത്ത് തെരച്ചില്‍ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയാണെന്ന അനുമാനത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ പഞ്ചാരക്കൊല്ലിയില്‍ ഭീഷണി പടർത്തിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് തെരച്ചിലിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കടുവയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഉള്‍വനത്തില്‍ വെച്ച്‌ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം.

Hot Topics

Related Articles