ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി

കൊച്ചി : മലയാള ചലച്ചിത്ര മേഖലയിലെ പി ആർ ഓ മാരുടെ സംഘടനയായ ഫെഫ്ക പി ആർ ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisements

എബ്രഹാം ലിങ്കൺ ആണ് പ്രസിഡന്റ്, സെക്രട്ടറി അജയ് തുണ്ടത്തിൽ. ട്രഷറർ, മഞ്ജു ഗോപിനാഥ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആതിര ദിൽജിത്ത് വൈസ് പ്രസിഡൻ്റായും, പി ശിവപ്രസാദ് ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉൽഘാടനം ചെയ്തു.

എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, സി കെ അജയകുമാർ, പ്രതീഷ് ശേഖർ, അഞ്ജു അഷറഫ്, ബിജു പുത്തൂർ, റഹീം പനവൂർ, എം കെ ഷെജിൻ, പി ആർ സുമേരൻ എന്നിവരേയും തിരഞ്ഞെടുത്തു.

Hot Topics

Related Articles