“പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറില്ല, പിന്നീട് ചോദിച്ചാൽ അവർക്ക് ഒന്നും ഓർമ്മയില്ല , ലഹരി ഉപയോഗിക്കുന്നവർക്ക് ഉറക്കം കുറവാണെന്നു തോന്നുന്നുവെന്നും, ഇവർ ലൊക്കേഷനിലും താമസിച്ചാണ് വരുന്നത്” : സാന്ദ്ര തോമസ്

മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായ് ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ പുറത്തുവന്നത് ഈയിടക്കാണ്. ഇതിനിടെ പ്രതികരണവുമായ് എത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്.

Advertisements

സിനിമ മേഖലയിൽ വ്യാപകമാണെന്നതിൽ തർക്കമില്ലന്നും, ഇത് നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും സാന്ദ്ര പറയുന്നു. ഇതു ഉപയോഗിക്കുന്നവർക്ക് ഉറക്കം കുറവാണെന്നു തോന്നുന്നുവെന്നും, ഇവർ ലൊക്കേഷനിൽ താമസിച്ചാണ് വരുന്നതെന്നും സാന്ദ്ര വ്യക്തമാക്കി. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സാന്ദ്രയുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ലഹരി ഉപയോഗം സിനിമ മേഖലയിൽ വ്യാപകമാണെന്നതിൽ തർക്കമില്ല. ഇത് നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ലഹരി ഉപയോഗിച്ചുകൊണ്ടുള്ള ഇവരുടെ പെരുമാറ്റം വളരെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. കാരണം ഇപ്പോൾ പറയുന്നതായിരിക്കില്ല അവർ പിന്നീട് പറയുക. അതായിരിക്കില്ല കുറച്ച് കഴിഞ്ഞ് പറയുക, സാന്ദ്ര തോമസ് വ്യക്തമാക്കി.

ഞങ്ങൾ പറയുന്ന കാര്യങ്ങൾ അവർ കേൾക്കും എന്നതല്ലാതെ അത് ശ്രദ്ധിക്കാറില്ല. പിന്നീട് ചോദിച്ചാൽ അവർക്ക് ഒന്നും ഓർമ്മയും കാണില്ല. അവസാനം കഷ്ടപ്പെടുന്നത് ആ സിനിമയുടെ നിർമ്മാതാവാണ്. ഇത് ഉപയോഗിക്കുന്നവർക്ക് രാത്രി ഉറക്കം കുറവാണെന്നാണ് തോന്നുന്നത്. വളരെ വൈകിയാണ് ഇവർ സെറ്റിലെത്തുക. ഇത് സിനിമയുടെ ചിത്രീകരണത്തെ തന്നെ കാര്യമായി ബാധിക്കുന്നുണ്ട്”… സാന്ദ്ര പറയുന്നു.

Hot Topics

Related Articles