മരങ്ങാട്ടുപിള്ളി ആശുപത്രി സംരക്ഷിക്കണം: ബിജു പുന്നത്താനം

മരങ്ങാട്ടുപിള്ളി: ഗവ: ആശുപത്രി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ സംരക്ഷിക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം. ഒന്നാരവർഷമായി നിർത്തിവച്ചിരിക്കുന്ന കിടത്തി ചികിത്സ പുനരാരംഭിക്കണം. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെ ആശുപത്രി കെട്ടിടം പണിത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണം. ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനങ്ങൾ തട്ടിപ്പാകരുത്. രാത്രിസമയങ്ങളിൽ അടിയന്തിര ചികിത്സയും നഴ്സുമാരുടെ സേവനവും ലഭ്യമാക്കണം. റാമ്പോ ലിഫ്റ്റോ നിർമ്മിച്ച് ആശുപത്രി പ്രവർത്തന സജ്ജമാക്കാൻ മാനേജ്മെന്റ് കമ്മിറ്റിക്ക് ഉത്തരവാദിത്വമുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ആശുപത്രി വികസന സമിതി ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
മുഖ്യമന്ത്രി കെ. കരുണാകരനാണ് മരങ്ങാട്ടുപിള്ളി ആശുപത്രി ഉദ്ഘാടനം ചെയ്തത്. പുതുക്കി പണിയാൻ അനുമതിയും ഫണ്ടും ലഭ്യമാക്കിയത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു. ഇതിന്റെ രാഷ്ട്രീയ വിരോധം തീർക്കാൻ ജനങ്ങളെ ബലിയാടാക്കുകയാണ്. പഞ്ചായത്ത് മുതൽ സംസ്ഥാനം വരെ ഭരിക്കുന്ന കക്ഷിക്ക് ഇത്രയും കാലത്തിനിടയ്ക്ക് ഒരു റാംപ് നിർമ്മിക്കാനുള്ള ഫണ്ട് കണ്ടെത്താൻ സാധിച്ചില്ല എന്നത് ജനങ്ങളെ അപമാനിക്കുന്ന മറുപടിയാണ്.

Advertisements

പുതിയ ആശുപത്രി മന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള ഐപി വാർഡുപോലും തുറക്കാത്തത് പഞ്ചായത്തിന്റെ അനാസ്ഥകൊണ്ടാണ്. ചുറ്റുമുള്ള പഞ്ചായത്തുകൾ വികസനത്തിനുവേണ്ടി ഒരുമിച്ച് നിൽക്കുമ്പോൾ “അവയവദാന ഗ്രാമസഭ” പോലുള്ള പ്രഹസനങ്ങൾ നടത്തി ആളുകളുടെ കണ്ണിൽ പൊടിയിടാനും ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിക്കാനുമാണ് മരങ്ങാട്ടുപിള്ളിയിലെ ഭരണസമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ആൻസമ്മ സാബു, കെ. വി മാത്യു, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, സാബു തെങ്ങുമ്പള്ളി, അഗസ്റ്റിൻ കൈമ്ലേറ്റ്, ജോസ് പൊന്നുംവരിക്കയിൽ, എ കെ വിജകുമാർ, മണിക്കുട്ടൻ കൊട്ടുപ്പിള്ളിയേൽ, സണ്ണി വടക്കേടം, ജനാർദ്ദനൻ ആളോത്ത്, സണ്ണി മുളയോലി, അനു സിബു, പോൾസൻ ചേലയ്ക്കപ്പള്ളി, സൈജു ജോസഫ്, അലൻ പാവയ്ക്കൽ, സണ്ണി മുള്ളംകുഴി, ജോയ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles