വെള്ളുത്തുരുത്തിയില്‍ നിന്നും ജാഗ്രതന്യൂസ് പ്രത്യേക ലേഖകന്‍
കോട്ടയം: കൊല്ലാടിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളൂത്തുരുത്തിയിലും കെ-റെയിലിനെ ചൊല്ലി സംഘര്‍ഷം. സര്‍വ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞ നാട്ടുകാര്‍ മുന്‍പ് സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കല്ലുകള്‍ പിഴുതെറിഞ്ഞു. സംഭഴസ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തില്‍ ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്. തങ്ങളുടെ സ്ഥലത്ത് കൂടി കെ- റെയില്‍ പാത നിര്‍മ്മിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം, കോട്ടയം കൊല്ലാട് സര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥരെ ജനകീയ സമിതിയിടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.