മുംബൈ: താര ദമ്ബതികൾ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകൾ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും മുംബൈയിൽ തന്റെ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കി അവിടെ സ്ഥിരതാമസം ആക്കുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലാണ് നടൻ മുപ്പതുകോടിയുടെ ബംഗ്ലാവ് വാങ്ങിയത്. സൽമാൻ ഖാൻ, അക്ഷയ് കുമാർ, രൺവീർ സിംഗ്, കരീന കപൂർ, ടൈഗർ ഷ്രോഫ്, കെഎൽ രാഹുൽ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികൾക്കും കായിക താരങ്ങൾക്കും പാലി ഹില്ലിൽ ആഡംബര വസതികളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടേക്കാണ് പൃഥ്വി കുടുംബസമേതം മാറിയത്. തന്റെ കരിയർ കുറച്ചുകൂടി മെച്ചപ്പെടുത്താനും മകൾക്ക് കുറച്ചുകൂടി നല്ല വിദ്യാഭ്യാസം നൽകാനും മറ്റുമായിട്ടാണ് പൃഥ്വിയും കുടുംബവും കേരളം വിട്ടിരിക്കുന്നത്.
ഇതിനകം തന്നെ നിരവധി ബോളിവുഡ് സിനിമകളിൽ പൃഥ്വി അഭിനയിച്ചിട്ടുണ്ട്. അയ്യയിലൂടെ ആയിരുന്നു ബോളിവുഡിൽ താരത്തിന്റെ അരങ്ങേറ്റം. കരീന കപൂർ നായികാ ആയെത്തുന്ന പുതിയ ചിത്രത്തിൽ പൃഥ്വി ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതുകൊണ്ട് കൂടിയാണ് കൊച്ചിയിൽ നിന്നുള്ള പൃഥ്വിയുടെയും കുടുംബത്തിന്റെയും സ്ഥലമാറ്റം.
അലംകൃതയ്ക്ക് മുംബൈയിലെ വലിയ സ്കൂളിൽ അഡ്മിഷൻ ആയിക്കഴിഞ്ഞു. മുംബൈയിൽ സ്ഥിരതാമസം ആണെങ്കിലും മാസത്തിലെ ഇരുപതുദിവസവും സുപ്രിയയും പൃഥ്വിയും കൊച്ചിയിൽ ആണുള്ളതെന്ന് മല്ലിക സുകുമാരൻ ഒരിക്കൽ പറഞ്ഞിരുന്നു.