പിഎസ്‌സി പരീക്ഷാ കേന്ദ്രം മാറ്റി

കോട്ടയം :
പുതുപ്പള്ളി ജോർജിയൻ  പബ്ലിക് സ്കൂളിൽ നവംബർ 13ന് ഉച്ചക്ക്  1.30 മുതൽ 3 .15 വരെ  പി.എസ്.സി നടത്തുന്ന
ഒന്നാം ഘട്ട ബിരുദതല  പൊതു പ്രാഥമിക പരീക്ഷയിൽ പങ്കെടുക്കേണ്ട
244724 മുതൽ 244923 വരെ രജിസ്ട്രേഷൻ നമ്പരുള്ള ഉദ്യോഗാർത്ഥികളുടെ പരീക്ഷാകേന്ദ്രം പുതുപ്പള്ളി ഡോൺ ബോസ്കോ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റിയതായി പി.എസ്.സി.  കോട്ടയം ജില്ലാ ഓഫീസർ അറിയിച്ചു.
നിലവിൽ ലഭിച്ച അഡ്മിഷൻ കാർഡ് പുതിയ പരീക്ഷാ കേന്ദ്രത്തിൽ  ഹാജരാക്കണം .

Advertisements

Hot Topics

Related Articles