പിഎസ്‌സി വ്യാജരേഖാ കേസ് ; രാഖിയ്ക് ഇടക്കാല ജാമ്യം ; ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാൻ നിര്‍ദേശം

കൊല്ലം : പിഎസ്‌സി നിയമന ഉത്തരവും അഡ്വൈസ് മെമ്മോയും വ്യാജമായി നിര്‍മിച്ച കേസില്‍ അറസ്റ്റിലായ യുവതിക്ക് ഇടക്കാല ജാമ്യം.വാളത്തുംഗല്‍ ‘ഐശ്വര്യ’യില്‍ ആര്‍ രാഖി (25)യെ ഈസ്റ്റ് പൊലീസ് ഞായറാഴ്ച വൈകിട്ട് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയിരുന്നു. കൈക്കുഞ്ഞുണ്ട് എന്നതടക്കമുള്ള രാഖിയുടെ വാദങ്ങള്‍ പരിഗണിച്ച മജിസ്ട്രേട്ട് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാൻ നിര്‍ദേശം നല്‍കി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

Advertisements

രാഖിയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷയും ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. പിഎസ് സി ജില്ലാ ഓഫിസര്‍ ടി എ തങ്കത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിഎസ് സിഎല്‍ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയില്‍ 22–ാം റാങ്ക് ലഭിച്ചതായി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ നിയമന ഉത്തരവ് തയാറാക്കിയാണ് രാഖി കഴിഞ്ഞദിവസം കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കാൻ എത്തിയത്. ഭര്‍ത്താവടക്കം കുടുംബവും ഒപ്പമുണ്ടായിരുന്നു. രാഖി നല്‍കിയ നിയമന ഉത്തരവ് വ്യാജമാണെന്ന് തഹസില്‍ദാര്‍ സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ പിഎസ്‌സി അധികൃതരാണ് റാങ്ക് ലിസ്റ്റ് തിരുത്തിയത് എന്ന ആരോപണവുമായി രാഖിയും ഭര്‍ത്താവും ജില്ലാ പിഎസ്‌സി ഓഫിസില്‍ എത്തുകയായിരുന്നു.

ഏറെനേരം നീണ്ട ബഹളത്തിനൊടുവില്‍ നിയമന രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് പിഎസ്‌സി അധികൃതരും പൊലീസും സ്ഥിരീകരിച്ചു. അതോടെയാണ് രാഖിക്ക് കുറ്റം സമ്മതിക്കേണ്ടിവന്നത്.

Hot Topics

Related Articles