എല്‍.പി. സ്‌കൂള്‍ ടീച്ചര്‍, പി.എസ്.സി. അഭിമുഖത്തിനുള്ള തീയതികള്‍ പ്രസിദ്ധീകരിച്ചു; വെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്; വിശദാംശങ്ങള്‍ അറിയാം

കോട്ടയം: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി 516/2019) തസ്തികയുടെ അഭിമുഖം കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസില്‍ നവംബര്‍ 10, 11, 12,17, 18, 19 തീയതികളില്‍ നടക്കും. രാവിലെ 9.30നും 12നുമാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍, എസ്.എം.എസ്. മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ദേശിച്ചിട്ടുള്ള തീയതിയിലും സമയത്തും തിരിച്ചറിയല്‍ രേഖ, യോഗ്യത, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസില്‍ എത്തണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടുക. അഡ്മിഷന്‍ ടിക്കറ്റ്, കെ- ഫോം എന്നിവ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതു പൂരിപ്പിച്ച് അഭിമുഖ സമയത്ത് നല്‍കണം.

Advertisements

വെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ എച്ച്.എം.സി ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെനീഷ്യനെ നിയമിക്കുന്നു. ഡി.എം.ഇ/ എസ്.എം.ഇ/ കെ.യുഎച്ച്.എസിന് കീഴിലുള്ള കോളജുകളില്‍ നിന്നും ബി.എസ്.സി. എം.എല്‍.ടി അല്ലെങ്കില്‍ ഡിപ്ലോമ എം.എല്‍.റ്റി. യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്കാണ് അവസരം. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 15നു രാവിലെ 11 നകം സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Hot Topics

Related Articles