പാരീസ് : ഫ്രഞ്ച് ലീഗ് കിരീടം നേടി പാരീസില്‍ തിരിച്ചെത്തിയ പിഎസ്ജി താരങ്ങള്‍ക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് തണുത്ത പ്രതികരണം. മെസിയും എംബാപ്പെയും ഉള്‍പ്പെടെയുള്ള പിഎസ്ജി താരങ്ങളെ വരവേല്‍ക്കാൻ കേവലം മൂന്ന് ആരാധകരാണ് പാരീസിലെ വിമാനത്താവളത്തില്‍ എത്തിയത്.
പ്രമുഖ ഫ്രഞ്ച് മാധ്യമമായ ആര്‍എംസി സ്പോര്‍ട്ടാണ് വീഡിയോ സഹിതം ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. സ്ട്രാസ്ബര്‍ഗിനെതിരായ എവേ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഒരു മത്സരം ബാക്കി നില്‍ക്കെ പിഎസ്ജി ലീഗ് വണ്‍ ചാമ്ബ്യൻമാരായത്. സൂപ്പര്‍ താരം ലയണല്‍ മെസിയായിരുന്നു പാരിസ് ക്ലബ്ബിനായി സ്കോര്‍ ചെയ്തത്..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫ്രഞ്ച് ലീഗ് കിരീടം നിലനിര്‍ത്തിയിട്ടും പാരീസില്‍ കാര്യമായ ആഘോഷം പരിപാടികള്‍ ഒന്നും ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുല്ലെന്ന് ആര്‍എംസി സ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ലോകോത്തര സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും ഇത്തവണയും ചാമ്ബ്യൻസ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ വീഴാനായിരുന്നു പിഎസ്ജിയുടെ വിധി. ഫ്രഞ്ച് കപ്പില്‍ നിന്നും ടീം നേരത്തെ പുറത്തായിരുന്നു.
ഇതിനെ തുടര്‍ന്ന് ലയണല്‍ മെസിക്കെതിരെയായിരുന്നു പിഎസ്ജി ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധിച്ചത്. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടില്‍ മത്സരങ്ങള്‍ക്കിടെ ഒരു വിഭാഗം ആരാധകര്‍ അര്‍ജന്റീന സൂപ്പര്‍ താരത്തെ കൂവി വിളിച്ചിരുന്നു. സൗദിയിലേക്ക് അനുമതി ഇല്ലാതെ യാത്ര നടത്തിയതിന് മെസിയെ സസ്പെൻഡ് ചെയ്തപ്പോഴും താരത്തിനെതിരെ പ്രതിഷേധം ഉണ്ടായി. ടീമിലെ മറ്റൊരു സൂപ്പര്‍ താരമായ നെയ്മറുടെ വസതിക്ക് മുന്നില്‍ വരെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ആരാധകര്‍ ഇരച്ചെത്തി.
അതേസമയം, പിഎസ്ജി കോച്ച് ക്രിസ്റ്റോഫ് ഗാല്റ്റിയയെ ക്ലബ്ബില്‍ തുടരാൻ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയില്‍ താൻ ഒരു സീസണ് കൂടി അര്‍ഹിക്കുന്നുണ്ടെന്ന് ഫ്രഞ്ച് ലീഗ് കിരീടം നേടിയതിന് ശേഷം ഗാല്റ്റിയെ പറഞ്ഞിരുന്നു. എന്തായാലും മെസി ഈ സീസണോടെ പിഎസ്ജി വിടുന്ന സാഹചര്യത്തില്‍ ടീമില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.