പാരീസിൽ തോൽവിയ്ക്ക് പിന്നാലെ പി.എസ്.ജി റഫറിയ്‌ക്കെതിരെ രംഗത്ത്; രൂക്ഷമായ വിമർശനവുമായി മധ്യനിരതാരം

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ നാന്റ്‌സിന് എതിരെ നേരിട്ട അപ്രതീക്ഷിത തോൽവിക്ക് പിറകെ റഫറിയെ രൂക്ഷമായി വിമർശിച്ച് പി.എസ്.ജിയുടെ ഇറ്റാലിയൻ മധ്യനിര താരം മാർകോ വെറാറ്റി രംഗത്ത്. മത്സര ശേഷം റഫറിക്ക് നേരെയുള്ള തന്റെ അതൃപ്തി താരം പരസ്യമാക്കി. കിലിയൻ എമ്ബപ്പെയെ ഫൗൾ ചെയ്ത നാന്റ്‌സ് താരം ഡെന്നിസ് അപ്പിയക്ക് രണ്ടാം മഞ്ഞ കാർഡ് നൽകാത്തത് ആണ് താരത്തെ പ്രകോപിച്ചത്.

Advertisements

ആദ്യം ഗോളിലേക്കുള്ള എമ്പേപ്പയുടെ നീക്കം തടഞ്ഞ അപ്പിയക്ക് ചുവപ്പ് കാർഡ് നൽകിയെങ്കിലും വാർ ഇത് മഞ്ഞ കാർഡ് ആണ് എന്ന് വിധിക്കുക ആയിരുന്നു. ഇതിനു ശേഷവും ഫൗളുകൾ തുടർന്ന താരം മറ്റൊരു ഫൗൾ എമ്പെപ്പെയെ ഏൽപ്പിച്ചു. ഇതിനു മഞ്ഞ കാർഡ് നൽകാത്തത് പി.എസ്.ജി താരങ്ങളെ പ്രകോപിക്കുക ആയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എങ്ങനെയാണ് താരം ചുവപ്പ് കാർഡിൽ നിന്നു രക്ഷപ്പെട്ടത് എന്നു ചോദിച്ച വെറാറ്റി റഫറിയാണ് ടീമിനെ തോൽപ്പിച്ചത് എന്നു തുറന്നടിച്ചു. പരുക്കൻ കളി പുറത്തെടുത്ത നാന്റ്‌സ് 16 ഫൗളുകൾ ആണ് മത്സരത്തിൽ വഴങ്ങിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു പാരീസിന്റെ സൂപ്പർ താരങ്ങൾ ഇന്ന് പരാജയം നേരിട്ടത്.

Hot Topics

Related Articles