പത്തനംതിട്ട : പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ വീട്ടിൽ തങ്കച്ചനെയാണ് പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടിയത്. 1999 ൽ പെരുനാട് പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയായ ഇയാളെ റാന്നി ജെ എഫ് എം സി കോടതി 2010 ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലോങ്ങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിമാൻഡ് ചെയ്തു. പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ
സി പി ഓമാരായ അരുൺരാജ്, പ്രദീപ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. കേസിന് ശേഷം 24 വർഷങ്ങളായി പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു പ്രതി. ഇപ്പോൾ താമസിക്കുന്ന ആനന്ദപ്പള്ളി മാമ്മൂടുള്ള വീട്ടിൽ നിന്നാണ് പോലീസ് കുടുക്കിയത്.
പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് പിടിയിൽ : പിടിയിലായത് നാരങ്ങാനം സ്വദേശി
Advertisements