പത്തനംതിട്ട 110 കെവി സബ്സ്റ്റേഷനിലെ ലൈൻ ചാർജ് ചെയ്യുന്നു : ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

പത്തനംതിട്ട :
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ട 110 കെവി സബ് സ്റ്റേഷന്‍ മുതല്‍ അടൂര്‍ 66 കെവി സബ്സ്റ്റേഷന്‍ വരെ നിലവിലുണ്ടായിരുന്ന 66 കെവി ലൈന്‍ ട്രാന്‍സ്ഗ്രിഡ് 2.0 ശബരി ലൈന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 220/110 കെവി മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ലൈനായി നവീകരിച്ചു വൈദ്യുതി പ്രവഹിപ്പിക്കുന്നതിനു സജ്ജമാക്കി. ഇതിലൂടെ അടൂര്‍, ഏനാത്ത് സബ് സ്റ്റേഷനുകള്‍ 110 കെവി വോള്‍ട്ടേജ് നിലവാരത്തില്‍ ശേഷി വര്‍ധിപ്പിക്കും. ഈ സാഹചര്യത്തില്‍ ലൈനുകളുമായോ ടവറുകളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അത്യന്തം അപകടകരവും നിയമവിരുദ്ധവുമായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles