ചുങ്കപ്പാറ കോട്ടാങ്ങലിൽ വികാസ് വോളണ്ടിയർ വാഹിനി ഫാർമേഴ്സ് ക്ലബിൻ്റെ കർഷക ദിനാചരണം നടത്തി

മല്ലപ്പള്ളി : ചുങ്കപ്പാറ
കോട്ടാങ്ങൽ എസ് ബി.ഐ.യിൽ പ്രവർത്തിക്കുന്ന വികാസ് വോളണ്ടിയർ വാഹിനി ഫാർമേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ കർഷക ദിന ആചരണവും പച്ചക്കറി തൈകളുടെ വിതരണവും കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി.
ബാങ്ക് ഹാളിൽ ക്ലബ് പ്രസിഡൻറ് വി.എസ്. ശശിധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എ. ജമീലാ ബിവി ഉൽഘാടനം ചെയ്യ്തു.
പച്ചക്കറി തൈകളുടെ വിതരണ ഉൽഘാടനം മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസി ഇലഞ്ഞിപ്പുറം നിർവ്വഹിച്ചു. എസ്. ബി. ഐ ബ്രാഞ്ച് മാനേജർ സൈജു സൈമൺ കർഷകരെ പൊന്നാട അണിയിച്ചു. യോഗത്തിൽ കെ.റ്റി ജോൺ കലയത്തും മുറി, ഷാജി കെ കോട്ടയമണ്ണിൽ, റോയി കെ. തോമസ്, സാബു മരുതേൻകുന്നേൽ, വക്കച്ചൻ കൊല്ലാറ, പി.എ. സോജൻ , സാജി വാളു വെട്ടിക്കൽ, രാജൻ ഓലിക്കപ്ലാവിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles