നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് ഒരാൾ പിടിയിൽ

പത്തനംതിട്ട : നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വലിയകുളം കൈതതടത്തിൽ ശ്രീധരന്റെ മകൻ രാജു (62)ആണ് ഡാൻസാഫ് സംഘവും റാന്നി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളുടെ സ്ഥാപനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 340 പായ്ക്കറ്റ് ഹാൻസ് ഇനത്തിൽപ്പെട്ട പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സ്ഥിരമായി ഇവ കച്ചവടം ചെയ്തുവന്ന ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അനധികൃതമായി ഇത്തരം ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന കടകൾ നിരന്തര നിരീക്ഷണത്തിലാണെന്നും, ജില്ലയിൽ പരിശോധനകൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് പറഞ്ഞു. റെയ്ഡിൽ ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവൽ, റാന്നി എസ് ഐ സന്തോഷ്‌, സി പി ഓമാരായ അജാസ്, രഞ്ജു, ഡാൻസാഫ് സി പി ഓമാരായ ശ്രീരാജ്, ബിനു, മിഥുൻ, അഖിൽ എന്നിവരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles