പന്തളം : തെക്കേക്കര ഗ്രാമപഞ്ചയത്തിലെ എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ക്യു ആര് കോഡ് പതിപ്പിക്കലിന്റെയും വിവരശേഖരണത്തിന്റെയും പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വ്വഹിച്ചു.
ക്യു ആര് കോഡ് പതിക്കുന്നതിന്റെ ഭാഗമായി ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും, എല്ലാ വീടുകളില്‍ നിന്നും അജൈവമാലിന്യങ്ങളും, യൂസര്‍ഫീയും കൃത്യമായി ശേഖരിക്കുവാന്‍ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.
മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അജൈവ മാലിന്യശേഖരണ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് ഹരിത മിത്രം ആപ്പ്.ഹരിത കര്‍മ്മസേനാ അംഗങ്ങളുടെ പ്രവര്‍ത്തനം ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പ് വഴി നടപ്പിലാക്കുന്നതിന്റെ ഭാഗമായണ് ക്യു ആര് കോഡ് പതിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍ കെ ശ്രീകുമാര്‍,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വി പി വിദ്യാധരപണിക്കര്‍, പ്രീയ ജ്യോതികുമാര്‍, ജനപ്രതിനിധികളായ അംബിക ദേവരാജന്‍, പൊന്നമ്മ വര്‍ഗ്ഗീസ്, വിഇഒ ഡി. രതീഷ്, ഹരിതകേരളം റിസോഴ്സ് പേഴ്സണ്‍ ആല്‍ഫിയ, കെല്‍ട്രോണ്‍ പ്രോജക്ട് അസിസ്റ്റന്റ് കെ ആര് രജ്ഞിനി, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി അജിത് കുമാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.