പത്തനംതിട്ട :
ശുചിത്വ മിഷന് സംഘടിപ്പിച്ച ഏകദിന ‘ഹൈജീയ 2.0’ കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലനം പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കായിരുന്നു പരിശീലനം. സോളിഡ് വേസ്റ്റ് മാനേജ്മെന്റ്, ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റ്, സ്പെഷ്യല്‍ വേസ്റ്റ് മാനേജ്മെന്റ് ശക്തിപ്പെടുത്തുക, കൂട്ടായ ചര്‍ച്ചകള്‍ക്കുളള വേദി സൃഷ്ടിക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷയായി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി രാജേഷ് കുമാര്‍ പങ്കെടുത്തു. ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്കിന്റെ നേതൃത്വത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് ജില്ലാ എഞ്ചിനീയര്‍ അനീഷ് ജേക്കബ്, എല്‍എസ്ജിഡി അസി. എഞ്ചിനീയര്‍ ജോര്‍ജ്ജ് എം വര്‍ഗീസ്, ശുചിത്വ മിഷന് എസ്ഡബ്ല്യൂഎം അസി. കോ ഓര്‍ഡിനേറ്റര്‍ ആദര്‍ശ് പി കുമാര്‍, ശുചിത്വ മിഷന് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് വി അരുണ്‍, ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.