പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ് സെറ്റുകള്‍ മോഷ്ടിച്ച് 1500 രൂപയ്ക്ക് തൂക്കിവിറ്റു; വായ്പൂര്‍ സ്വദേശികളായ രണ്ടു പേര്‍ പൊലീസ് പിടിയിലായി

മല്ലപ്പള്ളി: ദേവന്‍കരകടവില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ് സെറ്റ് മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള്‍ പൊലീസ് പിടിയിലായി. മല്ലപ്പള്ളി ദേവന്‍കര കടവിലെ ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ് സെറ്റ് മോഷ്ടിച്ച് 1500 രൂപയ്ക്കു വിറ്റ കേസിലെ പ്രതികളെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Advertisements

വായ്പൂര് പാലത്താനം കോളനിയില്‍ പള്ളിത്താഴെ വീട്ടില്‍ അനീഷ് കുമാര്‍ ( 40 ), കുളത്തൂര്‍ നെല്ലിമല വീട്ടില്‍ വിനീത് ( 34 ) എന്നിവരാണ് പൊലീസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പമ്പ് സെറ്റുകള്‍ ആക്രിക്കടയില്‍ വില്‍ക്കുന്നതിനായി ലക്ഷ്യമിട്ട് പ്രതികള്‍ ഇവിടെ എത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്‍പ് കണ്ട് വച്ചിരുന്ന പമ്പ് സെറ്റുകള്‍ ആളില്ലാത്ത സമയത്ത് ഇവിടെ എത്തി മോഷ്ടിച്ചു കടന്നു. തുടര്‍ന്നു, പ്രദേശത്തെ ആക്രിക്കടയില്‍ വില്‍പ്പന നടത്തുകയായിരുന്നു. മോഷ്ടിച്ച പമ്പ് സെറ്റ് പ്രതികള്‍ മൂശാരിക്കവലയിലെ ആക്രി കടയില്‍ 1500 രൂപയ്ക്ക് വിറ്റിരുന്നു. മോഷണ മുതല്‍ ആക്രി കടയില്‍ നിന്നും കണ്ടെടുത്തു. പ്രതികളെ രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles