വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സാധ്യത കണ്ടെത്തി ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്ന ദൗത്യം ആണ് വൈദീകരുടേത് : ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം

തിരുവല്ല : വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സാധ്യത കണ്ടെത്തി ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്ന ദൗത്യം ആണ് വൈദീകരുടെയും സഭാ പ്രവർത്തകരുടെയും നിയോഗമെന്ന് ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം പറഞ്ഞു. സെൻറ് തോമസ് ചർച്ച് ഓഫ് ഇന്ത്യ 64-ാമത് ജനറൽ കൺവെൻഷനിൽ നാലാം ദിനത്തിൽ വൈദീകരുടെയും, പ്രവർത്തകരുടെയും യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

സജീവ സഭാ സേവനത്തിൽ നിന്ന് വിരമിക്കുന്ന വൈദികരായ റവ. ജോൺ വർഗീസ് ഇടയാറന്മുള, റവ. മാത്യു ഫിലിപ്പ് ചെങ്ങന്നൂർ, റവ. റെജി തോമസ് പുനെ, റവ. വർഗീസ് മാത്യു കൂർത്തമല സുവിശേഷകരായ തോമസ് പീറ്റർ കൊച്ചറ, വിജയൻ ജി. റാന്നി, സേവിനിമാരായ കുഞ്ഞുമോൾ ഏബ്രഹാം വണ്ടൻമേട്, മോളി കുര്യൻ വണ്ടൻമേട്, ടി. ഐ മോളി തുമ്പമൺ താഴം എന്നിവർക്ക് സഭയുടെ ആദരവ് നൽകി.
രാവിലെയും ഉച്ചക്കുമായി നടന്ന വൈദീകരുടെയും പ്രവർത്തകരുടെയും കോൺഫറൻസിന് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി. മാത്യു, സേവിനി സമാജം സെക്രട്ടറി സൂസൻ കുരുവിള, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ് എന്നിവർ നേതൃത്വം വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമർപ്പണ പ്രാർത്ഥനക്ക് ബിഷപ്പ് ഡോ. ടി.സി ചെറിയാൻ നേതൃത്വം നൽകി. വൈകിട്ട് പൊതുയോഗത്തിൽ ഐ ഇ എം ജനറൽ സെക്രട്ടറി റവ. ഡോ. രാജാസിംങ്ങ്, ബാംഗ്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ഭാരപ്പെടുത്തുന്ന ചിന്തകളിൽ കുടുങ്ങിക്കിടക്കാതെ അതിനപ്പുറത്ത് വലിയ സന്തോഷവും പ്രത്യാശയും നൽകുന്ന ഇമ്മാനുവേലായ ദൈവത്തിൽ ആശ്രയിക്കുകയും വർത്തമാനകാലത്തെ കഷ്ടതകൾ നിസ്സാരമായി കരുതി മുന്നോട്ടുപോകാൻ ഉന്നതവും ഉദാത്തവുമായ ദൈവിക കരുണയിൽ ശരണപ്പെടണമെന്നും റവ. ഡോ.രാജാ സിംഗ് പറഞ്ഞു.
ഗുജറാത്ത് മിഷന്റെ റിപ്പോർട്ട് റവ. ജെയ്സൺ പൗലോസും, സുവിശേഷ പ്രകാശിനിയുടെ റിപ്പോർട്ട് പ്രൊഫ. മാത്യൂസ് എം. ജോർജും അവതരിപ്പിച്ചു. സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, റവ. അനിഷ് തോമസ് ജോൺ, റവ. ഷൈൻ ബേബി സാം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.