തിരുവല്ല :
സെന്റ്. മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികൾക്ക് നാളെ തുടക്കമായി. സ്ഥാപകനായ ഡോ.പി ടി എബ്രഹാമിന്റെ (ബേബി മുളമൂട്ടിൽ) അനുസ്മരണാർഥം ഒരു അധ്യയനവർഷം നീണ്ടുനിൽക്കുന്ന സംസ്ഥാനതല കലാകായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ നടത്തും. ആഗസ്റ്റ് 9ന് (നാളെ) വിളംബര ജാഥ നടത്തും. മാലിന്യവിമുക്ത ജലസ്രോതസ്സുകൾ,
ഭൂസംരക്ഷണത്തിന്റെ ആവശ്യകത,
യുദ്ധം വിതക്കുന്ന വിനാശങ്ങൾ,
മയക്കുമരുന്നിന്റെ മാരക ദോഷങ്ങൾ എന്നിവയാണ്
വിളംബര ജാഥയിലെ മുഖ്യ സന്ദേശം.
ആഗസ്റ്റ് 12 ന് സുവർണ്ണ ജൂബിലി ഡോ. ടി പി ശ്രീനിവാസൻ (മുൻ ഇന്ത്യൻ അംബാസിഡർ) ഉദ്ഘാടനം ചെയ്യും. മുഖ്യ അതിഥികളായി ആന്റോ ആന്റണി എംപി, മാത്യു ടി തോമസ് എംഎൽഎ എന്നിവർ പങ്കെടുക്കും. 13 ന് സംഗീത പരിപാടിയും,14 ന്
കലോത്സവം, പൂർവ വിദ്യാർത്ഥി സംഗമം, സൗജന്യ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം എന്നിവ നടക്കും.
ഭാരവാഹികളായ
ഏലിയാസ് തോമസ് (ചെയർമാൻ),
സരോഷ് പി എബ്രഹാം (സെക്രട്ടറി), മിനി ജേക്കബ് ഫിലിപ്പ് (പ്രിൻസിപ്പാൾ),
സച്ചിൻ ഫിലിപ്പ് , സരൂപ് എബ്രഹാം (അഡ്മിനിസ്ട്രേറ്റേഴ്സ്),
മോജി സക്കറിയ (ജനറൽ കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.