തിരുവല്ല :
നവകേരളസദസ് ഇന്ന് വൈകിട്ട് തിരുവല്ല മണ്ഡലത്തില്‍ എത്തുന്നതിനെ തുടര്‍ന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ടൗണിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി സെന്റ്. തോമസ് മര്‍ത്തോമസ്‌കൂള്‍ ഗ്രൗണ്ട്, എസ്എന്‍വി സ്‌കൂള്‍ ഗ്രൗണ്ട്, ബാലികാമഠം സ്‌കൂള്‍ ഗ്രൗണ്ട്, എംജിഎം സ്‌കൂള്‍ ഗ്രൗണ്ട്, മുനിസിപ്പല്‍ ഗ്രൗണ്ട്, മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നീ സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കുറ്റൂര്‍-വെസ്റ്റ് ഓതറ , തിരുമൂലപുരം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ എസ് സി എസ് ജംഗ്ഷനില്‍ ആളെയിറക്കി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വഴി ബൈപാസിലൂടെ ബാലികാമഠം സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പുളിക്കീഴ്, നിരണം , നെടുമ്പ്രം, പൊടിയാടി, കാവുംഭാഗം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ക്രോസ് ജംഗ്ഷനില്‍ ആളെയിറക്കി പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴി തിരിഞ്ഞ് എംജിഎം സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
കവിയൂര്‍, തോട്ടഭാഗം, മഞ്ഞാടി എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്‍വശം ആളെയിറക്കി മുനിസിപ്പല്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇടിഞ്ഞില്ലം, പെരിങ്ങര, കുറ്റപ്പുഴ, കുന്നന്താനം, മല്ലപ്പള്ളി എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്‍വശം ആളെയിറക്കി എസ് സി എസ് വഴി രാമന്‍ചിറ മുതല്‍ മുത്തൂര്‍ വരെയുള്ള എംസി റോഡിന്റെ ഇടതുവശം ചേര്‍ന്ന് പാര്‍ക്ക് ചെയ്യേണ്ടതും ചെറിയ വാഹനങ്ങള്‍ ആളെയിറക്കിയ ശേഷം കുറ്റപ്പുഴ മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. എടത്വ, പൊടിയാടി, മാന്നാര്‍ ഭാഗത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാവുംഭാഗത്ത് നിന്നും തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകേണ്ടതാണ്. ചങ്ങനാശ്ശേരിയില്‍ നിന്നും എടത്വ, മാന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇടിഞ്ഞില്ലത്ത് നിന്നും തിരിഞ്ഞ് കാവുംഭാഗം വഴി പോകേണ്ടതാണ്. പത്തനംതിട്ട , കോഴഞ്ചേരി ഭാഗത്ത് നിന്നും ചങ്ങനാശേരിക്ക് പോകുന്ന വാഹനങ്ങള്‍ മനയ്ക്കച്ചിറയില്‍ നിന്നും കിഴക്കന്‍ മുത്തൂര്‍ – മുത്തൂര്‍ വഴി പോകേണ്ടതാണെന്നും തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.