റാന്നി : നാടിന്റെ ശുചിത്വത്തിന് നമ്മള്‍ ഒന്ന് കാമ്പയിന്‍ പ്രചരണ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നെല്ലിശേരിപാറ നവജോതി കുടുംബശ്രീയില്‍ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ജയിംസ് നിര്‍വഹിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനും ഹരിത കര്‍മ സേനയ്ക്ക് കൃത്യമായി കൈമാറുന്നതിനും യൂസര്‍ ഫീ നല്കുന്നതിനുമുള്ള സന്ദേശം പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഗ്രാമ പഞ്ചായത്തിലെ 220 അയല്‍ കൂട്ടങ്ങള്‍ പ്രഖ്യാപനം നടത്തിയതായും 3900 കുടുംബങ്ങള്‍ പ്രചരണ പരിപാടികളില്‍ പങ്കാളികളായതായും പ്രസിഡന്റ് പറഞ്ഞു.
കുടുംബശ്രീ അംഗമല്ലാത്ത കുടുംബങ്ങളില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള ശുചിത്വ പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, ഹരിത കര്‍മസേന, ഗ്രീന്‍ അംബാസഡര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടക്കുന്നത്.
നവജ്യോതി കുടുംബശ്രീ പ്രസിഡന്റ് സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു. സിഡിഎസ് അംഗം പ്രിയ സുരേന്ദ്രന്‍, ഗ്രീന്‍ അംബാസഡര്‍ അലന്‍ രാജന്‍, സെക്രട്ടറി ഗിരിജ, ഹരിത കര്‍മസേന അംഗങ്ങളായ മേരിക്കുട്ടി, ടി.കെ.സുമ, ബാലസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.