അമ്പലപ്പുഴ: പലിശ രഹിത ലോൺ വ്യവസ്ഥയിൽ സാലറി സർട്ടിഫിക്കേറ്റ് വെച്ച് ലോൺ എടുത്ത് തരാം എന്നും പറഞ്ഞ് ആലപ്പുഴ പുന്നപ്ര സ്വദേശിയെ വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ. കോട്ടയം മൈലാടി നെടുംകുന്നം കരോടി പാച്ചുവാടയ്ക്കൽ കെ ആർ അനീഷ്ന്റെ ഭാര്യ പ്രമീള (32) യെ പുന്നപ്ര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു .
തിരുവനന്തപുരം ടെക്നോ പാർക്കിൽ നിന്നും 4 കോടി 10 ലക്ഷം രൂപാ പലിശ രഹിതമായി ലോൺ വ്യവസ്ഥയിൽ സാലറി സർട്ടിഫിക്കേറ്റ് വെച്ച് ലോൺ എടുത്ത് തരാം എന്നും പറഞ്ഞ് ടെക്നോപാർക്കിലെ ജോലിക്കാരനായ ആലപ്പുഴ പുന്നപ്ര സ്വദേശിയെ വിശ്വസിപ്പിച്ച് 2022 ആഗസ്റ്റ് 10 മുതലുള്ള കാലയളവുകളിൽ പലതവണകളിലായി 5,57,600- രൂപ തട്ടി എടുക്കുകയും, വ്യാജ ചെക്ക് ലീഫ് വാട്സ് അപ് ഗ്രൂപ്പിലൂടെ ഇട്ട് നല്കുകയും ചെയ്ത കേസിലാണ് പ്രമീളയെ അറസ്റ്റു ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പലിശ രഹിത ലോണിന്റെ പേരിൽ പണം തട്ടി : കോട്ടയം നെടുംകുന്നം സ്വദേശിനിയായ യുവതി അറസ്റ്റിൽ
Advertisements