സഹകാർ ഭാരതി ദ്വിദിന സംസ്ഥാന സമ്മേളനം : സംസ്ഥാന സമിതി യോഗത്തോടെ ആരംഭിച്ചു

തിരുവല്ല : സഹകാർ ഭാരതി സംസ്ഥാന സമ്മേളനം സംസ്ഥാന സമിതി യോഗത്തോടെ ആരംഭിക്കും. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ നടക്കുന്ന സംസ്ഥാന സമ്മേളനം ദേശീയ സഹകാർ ഭാരതി അഖിലേന്ത്യാ ജനറൽസെക്രട്ടറി ഡോ. ഉദയവാസുദേവ് ജോഷി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഡോ.ബി ജി ഗോകുലൻ അദ്ധ്യക്ഷത വഹിക്കും.

Advertisements

ശ്രീരാമകൃഷ്ണാശ്രമം തിരുവല്ല മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദ മഹാരാജ് ഭദ്രദീപ പ്രോജ്ജ്വലനം നിർവ്വഹിക്കും. ആർ. എസ്.എസ്. പ്രാന്ത കാര്യവാഹ് ടി വി പ്രസാദ് ബാബു, സഹകാർ ഭാരതി ദേശീയ സമിതിയംഗം അഡ്വ. കരുണാകരൻ നമ്പർ, ആർ.എസ്.എസ്. വിഭാഗ് സംഘചാലക് സി പി മോഹനചന്ദ്രൻ, ബി.ജെ.പി. ദേശീയ സമിതിയംഗം കെ ആർ പ്രതാപചന്ദ്ര വർമ്മ, സംസ്ഥാന സമിതിയംഗം അഡ്വ. ബി രാധാകൃഷ്ണ മേനോൻ, സഹകാർ ഭാരതി സംസ്ഥന ജനറൽ സെക്രട്ടറി എസ് മോഹനചന്ദ്രൻ അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എം ജയകുമാർ, തിരുവല്ല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എസ് എൻ ഹരികൃഷ്ണൻ എന്നിവർ പ്രസംഗിക്കും. ആർ.എസ്.എസ്. പ്രാന്ത പ്രചാര് എസ് സുദർശൻ സംഘടന സന്ദേശം നല്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംഘടന സമ്മേളനം സഹകാർ ഭാരതി ദേശീയ രക്ഷാധികാരി രമേഷ് വൈദ്യ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ല യിലെ ക്ഷണിതാക്കളും സമ്മേളന പ്രതിനിധികളുമുൾപ്പടെ ആയിരം പ്രവർത്തകർ എത്തിച്ചേരും.
സഹകാർ ഭാരതി സംസ്ഥാന സമ്മേളനം മുഖ്യ സംയോജകൻ ഡി.പ്രസന്നകുമാർ, ജനറൽ കൺവീനർ അഡ്വ. ശ്യം മണിപ്പുഴ, അക്ഷയശ്രീ ജില്ല പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ, സഹകാർ ഭാരതി ജില്ല സംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.