കോഴിക്കോട് : കായിക താരം പിടി ഉഷയെ പരിഹസിച്ച് എളമരം കരീം. ഭരണഘടനാ സംരക്ഷണ സമിതി ടൗൺഹാളിൽ നടത്തിയ പരിപാടിയിൽ പ്രസംഗിക്കവെയാണ് എളമരം കരീം പേരെടുത്ത് പറയാതെ പരിഹാസം ഉന്നയിച്ചത്.
‘ഇപ്പോൾ കേരളത്തിൽ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ടല്ലോ? അതിനു തനിക്ക് യോഗ്യതയുണ്ടെന്നു കുറച്ച് കാലമായി അവർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യാഡ് യോഗ്യതക്ക് പുറമെയുള്ള യോഗ്യതയാണ് തെളിയിച്ചത്’ – എളമരം കരീം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടി ഉഷ അടക്കം നാലുപേരെയാണ് ഇപ്പോൾ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകൻ ഇളയരാജ, വിരേന്ദ്ര ഹെ, സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ്, എന്നിവരെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.