ഐടി പാര്‍ക്കുകളില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും തുടങ്ങും; ജോലിക്ക് ശേഷമുള്ള ഉല്ലാസം പ്രധാനം; സംസ്ഥാനത്ത് നൈറ്റ് ലൈഫ് ഇല്ലാത്തത് ടെക്കികള്‍ കേരളത്തില്‍ എത്താന്‍ മടിക്കുന്നതിന് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മറ്റു ഐടി കേന്ദ്രങ്ങളിലുള്ള സൗകര്യങ്ങള്‍ നമ്മുടെ ഇവിടെ ഇല്ല എന്നുള്ളത് ഒരു കുറവായി വരുന്നുണ്ട്. അത് സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനായി ചില പ്രതിനിധികളെ നമ്മുടെ പ്രദേശങ്ങളിലേയ്ക്ക് അയയ്ക്കും. അവര്‍ കമ്പനികള്‍ക്ക് കൊടുക്കുന്ന റിപ്പോര്‍ട്ട്, ഇന്ന ഇന്ന കുറവുകള്‍ ഇവിടെയുണ്ട്. ഈ പറഞ്ഞ കുറവുകളാണ്. ആവശ്യമായ പബ്ബില്ല, അതിനുള്ള സൗകര്യങ്ങളില്ല. അത് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ നേരത്തെ ഒരു ആലോചന നടത്തിയത്. പക്ഷെ എല്ലാം അടച്ചിടുന്ന ഒരു ഘട്ടമാണല്ലോ കൊവിഡ് ഉണ്ടാക്കിയത്. അതുകൊണ്ട് അതിന്റെ മറ്റു കാര്യങ്ങളിലേയ്ക്ക് കടന്നില്ല എന്നേ ഉള്ളൂ.’ നിയമസഭയില്‍ കുറുക്കോളി മൊയ്ദീന്‍ എംഎല്‍എ ചോദിച്ച ഉപചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഐടി കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഇതൊരു കുറവായി ചൂണ്ടിക്കാണിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Advertisements

മുന്‍പ് ഐടി പാര്‍ക്കുകളോടു ചേര്‍ന്ന് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനായി അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ വന്നതോടെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ഇല്ലാത്തതിനാല്‍ കേരളത്തിലേയ്ക്ക് ജോലിയ്ക്ക് എത്താന്‍ ഐടി ജീവനക്കാര്‍ മടിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടികളുമായി മുന്നോട്ടു പോകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓരോ ഐടി പാര്‍ക്കിനും പ്രത്യേകം സിഇഓമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയ്ക്ക് ഒരൊറ്റ സിഇഓ ആണ്. ഇതിനു പകരം വെവ്വേറെ സിഇഓമാരെ നിയമിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഐടി കമ്പനികളില്‍ നിന്നുള്ള പിരിച്ചുവിടലിനെതിരെ ലേബര്‍ ഓഫീസില്‍ പരാതിപ്പെടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles