പബ്ജി വഴി പരിചയപ്പെട്ടു: യുവാവിനെ തേടി പാക്കിസ്ഥാൻ സ്വദേശിയായ യുവതി ഇന്ത്യയിലെത്തി 

നോയിഡ: ഓണ്‍ലൈൻ ഗെയിമായ ‘പബ്ജി’ വഴി പരിചയപ്പെട്ട യുവാവിനെത്തേടി പാകിസ്താൻ സ്വദേശിനിയായ യുവതി കുട്ടികളെയും കൂട്ടി ഇന്ത്യയിലെത്തി. നാല് കുട്ടികളുമായി ഗ്രേറ്റര്‍ നോയിഡയിലെത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെയും കുട്ടികളെയും വാടകവീട്ടില്‍ താമസിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisements

‘പാകിസ്താൻ യുവതിയെയും ഗ്രേറ്റര്‍ നോയിഡ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീയുടെ നാല് കുട്ടികളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സാദ് മിയ ഖാൻ പിടിഐയോട് പറഞ്ഞു. 20 വയസിന് താഴെയുള്ള യുവതിയും യുവാവും തമ്മില്‍ പബ്ജി കളിയിലൂടെയാണ് പരിചയപ്പെട്ടത്. ഇത് പിന്നീട് സൗഹൃദത്തിലേക്ക് മാറുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കസ്റ്റഡിയിലെടുത്ത യുവതിയെയും യുവാവിനെയും ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടൂവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചതായി എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞമാസം അവസാനമാണ് നേപ്പാള്‍ വഴി യുവതി കുട്ടികളെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയിലേക്ക് ബസ് വഴിയാണ് എത്തിയതെന്നും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ റബുപുര മേഖലയില്‍ താമസിക്കുന്ന യുവാവിന്റെ വാടക വീട്ടിലാണ് യുവതിയും മക്കളും താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

Hot Topics

Related Articles