ചെന്നൈ: ചെപ്പോക്കിൽ പഞ്ചാബിന്റെ ചേസിനു മുന്നിൽ ചെന്നൈയ്ക്കു മറുപടിയുണ്ടായിരുന്നില്ല. ഇരുനൂറിനു മുകളിൽ റണ്ണടിച്ചു കൂട്ടിയിട്ടും മറുപടി പറയാനാവാതെ പഞ്ചാബിന് മുന്നിൽ ചെന്നൈ വീണു. അവസാന ഓവർ വരെ പൊരുതി നിന്നാണ് പഞ്ചാബിന്റെ വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ പത്ത് പോയിന്റുമായി ചെന്നൈ നാലാമതും, ഇത്ര തന്നെ പോയിന്റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തും തുടരുന്നു.
സ്കോർ
ചെന്നൈ -200/4
പഞ്ചാബ് -201/6
ടോസ് നേടിയ ചെന്നൈ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാർ ചേർന്ന് 9.4 ഓവറിൽ 86 റണ്ണടിച്ച് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. സിക്കന്തർ റാസയുടെ പന്തിൽ സ്റ്റമ്പ് ചെയ്തു പുറത്താകും മുൻപ് ഗെയ്ദ് വാഗ് (37) റണ്ണടിച്ചു. 130 ൽ നിൽക്കെ ശിവം ദുബൈ (28), 158 ൽ മോയിൻ അലി (10), 185 ൽ ജഡേജ (12) എന്നിവർ പുറത്തായെങ്കിലും കോൺവേ (52 പന്തിൽ 92) ഒരു വശത്ത് ആക്രമണം ശക്തമാക്കിക്കൊണ്ടിരുന്നു. അവസാന നാല് പന്ത് ബാറ്റ് ചെയ്ത ധോണി രണ്ടു സിക്സ് സഹിതം 13 റണ്ണടിച്ചാണ് ടീം സ്കോർ 200 ൽ എത്തിച്ചത്. പഞ്ചാബിന് വേണ്ടി സിക്കന്തർ റാസയും, സാം കറനും, രാഹുൽ ചഹറും, അർഷദീപും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ശിഖർ ധവാൻ (28), പ്രഭിസിമ്രാൻ സിംങ് (42) , എന്നിവർ ഓപ്പണിംങിൽ തിളങ്ങിയപ്പോൾ, അതാരാ ടേഡ് (13) വീണ്ടും പരാജയപ്പെടുത്തി. വലിയ സ്കോറിനെ ചേസ് ചെയ്യാനിറങ്ങിയ പഞ്ചാബിന് വേണ്ടി ലിയാം ലിവിംങ്സ്റ്റൺ (40), സാം കരൺ (29), ജിതേഷ് ശർമ്മ (21) എന്നിവർ തകർത്തടിച്ചു. ഏഴു പന്തിൽ 13 റണ്ണെടുത്ത സിക്കന്തർ റാസയും. രണ്ട് റണ്ണെടുത്ത ഷാരൂഖാനും ചേർന്നാണ് ടീമിനെ അവസാനം വിജയത്തിൽ എത്തിച്ചത്.