രണ്ട് മക്കളും സെറിബ്രൽ പൾസി ബാധിതർ, ഈശ്വർമൽപേയുടെ മക്കൾക്ക് സൗജന്യ ചികിത്സയുമായി പുലമന്തോൾ മൂസ് ആയുർവേദ ചികിത്സ കേന്ദ്രം

തൃശൂർ: കർണ്ണാടക സ്വദേശിയായ മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പ്പെയുടെ ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ ഏറ്റെടുത്ത് പുലമന്തോള്‍ മൂസ് ആയുർവേദ ചികിത്സ കേന്ദ്രം. സെറിബ്രല്‍ പള്‍സി ബാധിതരമായ രണ്ട് മക്കളുടെ ചികിത്സയാണ്. സൗജന്യമായി പുലമന്തോള്‍ ആയുർവേദ ആശുപത്രിയില്‍ നടക്കുക. 23 വയസുകാരനായ മകനും ഏഴ് വയസുകാരിയായ മകളുമായി അടുത്ത ദിവസം തന്നെ മാല്‍പ്പെയും ഭാര്യയും ആശുപത്രിയില്‍ എത്തും.

Advertisements

ആദ്യ ഘട്ടത്തില്‍ 21 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെ അഷ്‌ടവൈദ്യ പരമ്ബരയിലെ പ്രഗത്ഭരായ പുലാമന്തോള്‍ മൂസ്സിന്റെ സേവന പദ്ധതിയായ തണലില്‍ ഉള്‍പ്പെടുത്തിയാണ് സൗജന്യ ചികിത്സ. മാല്‍പ്പേയുടെ മക്കളുടെ ദുരിതജീവിതം മാദ്ധ്യമങ്ങളിലൂടെ കേട്ടറിഞ്ഞാണ് പുലമന്തോള്‍ ഗ്രൂപ്പ് ചികിത്സ നല്‍കാൻ മുന്നോട്ട് വന്നത്. മാല്‍പ്പേയുടെ മകൻ പൂർണ്ണമായും കിടപ്പിലാണ്. മകള്‍ പരസഹായത്തോടെ അല്‍പ്പദൂരം നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവർക്കും അച്ഛനേയും അമ്മയേയും മാത്രമാണ് തിരിച്ചറിയാൻ സാധിക്കുക. ഇതേ അവസ്ഥയിലുള്ള മറ്റൊരു മകനും മാല്‍പേയ്‌ക്ക് ഉണ്ടായിരുന്നു. 2022ല്‍ 23ാം വയസ്സിലാണ് മകൻ മരണപ്പെട്ടത്.
മുന്നോരുക്കമെന്ന നിലയില്‍ വീഡിയോ കോണ്‍ഫറൻസിലൂടെ കുട്ടികളുടെ നിലവിലെ സ്ഥിതി പുലമന്തോളിലെ ഡോക്ടർമാർ മനസിലാക്കിയിരുന്നു. ഡോ. ആര്യന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പാനലാണ് ചികിത്സയുടെ മേല്‍നോട്ടം വഹിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.