പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ല; വാങ്ങുന്ന ഉരുപ്പടികള്‍ മറ്റു സ്ഥാപനത്തില്‍ മാറ്റി പണയം വയ്ക്കും; മുണ്ടക്കയത്തെ പുളിക്കല്‍ ഫിനാന്‍സിനെതിരെ പരാതിയുമായി ഉപഭോക്താക്കള്‍

മുണ്ടക്കയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പുളിക്കല്‍ ഫിനാന്‍സ് സ്ഥാപനത്തിനെതിരെയാണ് 24 പേര്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറിയതായും പറയപ്പെടുന്നു.

Advertisements

’15 പവന്‍ ആണ് പണയം വെച്ചത്. 6 ലക്ഷം രൂപ രൂപ അടച്ചെങ്കിലും ഉരുപ്പടി തിരികെ കിട്ടിയില്ല. ചോദിക്കുമ്പോള്‍ പണം തിരികെ കൊടുക്കാമെന്ന് പറയുന്നതല്ലാതെ തിരികെ നല്‍കുന്നില്ല’ മുണ്ടക്കയം ചളിക്കുഴി സ്വദേശി ഷഹന അസീഫ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണയം തിരികെ നല്‍കുന്നതിനായി പലിശയടക്കം തുക വാങ്ങിയെങ്കിലും അടുത്ത ദിവസം സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞു പലരെയും മടക്കിയെങ്കിലും ലഭിച്ചിരുന്നില്ല. അന്വേഷണത്തില്‍ ഇവര്‍ വാങ്ങുന്ന ഉരുപ്പടികള്‍ മറ്റു സ്ഥാപനത്തില്‍ മാറ്റി പണയം വയ്ക്കുന്നതായി പൊലീസ് കണ്ടെത്തി. ഇതില്‍ പല ഉരുപ്പടിയും നഷ്ടപ്പെട്ടതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവവുമായി ബന്ധപെട്ട് പുളിക്കല്‍ രാജു, ശാന്തി പ്രഭ, പ്രദീപ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.