തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കൃഷി ഭൂമി നഷ്ടമായ യാക്കൂബിന് കൈത്താങ്ങായി പുല്‍പ്പള്ളി സ്വദേശി കുര്യൻ ജോർജ്. 20 സെന്‍റ് നല്‍കുമെന്ന് കുര്യൻ ജോർജ് അറിയിച്ചു. അതോടൊപ്പം തന്‍റെ നാലേക്കർ സ്ഥലത്ത് കൃഷി ചെയ്ത് ആദായമെടുക്കാം. താൻ നേരിട്ടെത്തി എപ്പോള്‍ വേണമെങ്കിലും സ്ഥലം രജിസ്റ്റർ ചെയ്ത് നല്‍കാമെന്നും കുര്യൻ ജോർജ് പറഞ്ഞു.
ഭോപ്പാലിലാണ് കുര്യൻ ജോർജ് താമസിക്കുന്നത്. ഭോപ്പാല്‍ ദുരന്തം നേരിട്ടനുഭവിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. പതിനായിരക്കണക്കിന് മൃതദേഹങ്ങള്‍ ഒന്നിച്ചുകൂടിക്കിടക്കുന്നത് കണ്ടതാണ്. വയനാടിന്‍റെ ദുരന്തം തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും കുര്യൻ ജോർജ് വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എട്ടരയേക്കർ സ്ഥലമാണ് ചൂരല്‍മല സ്വദേശിയായ കർഷകൻ യാക്കൂബിന് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. യാക്കൂബിന്‍റെ ഉപജീവന മാർഗ്ഗമായിരുന്നു കൃഷി. ഇനി എന്തുചെയ്യുമെന്ന് അറിയാതെ നിസ്സഹായാവസ്ഥയില്‍ നില്‍ക്കവേയാണ് കുര്യൻ ജോർജിന്‍റെ സഹായ വാഗ്ദാനം.