വിചാരണ കോടതിയെ ഉടൻ സമീപിക്കും; ജാമ്യ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കവുമായി പൾസർ സുനി

കൊച്ചി: സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടിയതോടെ ജാമ്യത്തിനായി വേഗത്തില്‍ വിചാരണ കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനിക്ക് വിചാരണ കോടതി തീരുമാനിക്കുന്ന വ്യവസ്ഥകളോടെ ജാമ്യം നല്‍കാമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കകം ജാമ്യം നല്‍കാമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.

Advertisements

ഇതിന്റെ പിൻബലത്തില്‍ ഈയാഴ്ച തന്നെ സുനിയെ പുറത്തിറക്കാനാണ് അഭിഭാഷകരുടെ നീക്കം. കര്‍ശന വ്യവസ്ഥകളോടെയാകും ജാമ്യം നല്‍കുക. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നുളള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാകും ജാമ്യ വ്യവസ്ഥകളില്‍ വിചാരണ കോടതി അന്തിമ തീരുമാനമെടുക്കുക. ഏഴര വര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയില്‍ വിചാരണ കോടതിക്ക് നേരെ രൂക്ഷ വിമര്‍ശനമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാം. എന്നാല്‍ വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതെന്ത് വിചാരണ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. വിചാരണത്തടവുകാരനായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പത്ത് തവണ തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ച്‌ പ്രതി ജാമ്യം നേടിയത്. തുടർച്ചയായി ജാമ്യഹർജി ഫയല്‍ ചെയ്യുന്നതില്‍ ഉന്നത ഇടപെടല്‍ സംശയിച്ച ഹൈക്കോടതി, കഴിഞ്ഞ ജൂണില്‍ പ്രതിക്ക് 25,000 രൂപ പിഴയുമിട്ടിരുന്നു.

കേസിന്‍റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങുന്ന പള്‍സർ സുനിയുടെ തുടർനീക്കങ്ങള്‍ ഇനി നിർണായകമാകും. പള്‍സർ സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു. നടിയെ ആക്രമിച്ചത് പള്‍സർ സുനിയാണെന്നും ഈ ദ്യശ്യങ്ങള്‍ മറ്റുള്ളവർക്ക് നല്‍കിയെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പള്‍സർ സുനി പുറത്തിറങ്ങുന്നത് ഉചിതമല്ലെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു. എന്നാല്‍ ഏഴര വർഷമായി ജയിലിലാണെന്നും വിചാരണ നീണ്ടു പോകുന്നതിനാല്‍ ജയിലില്‍ ഇടുന്നത് ശരിയല്ലെന്നും പള്‍സർ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.

2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നു എന്നായിരുന്നു സുനിയുടെ മൊഴി. ദിലീപിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പള്‍സർ സുനിക്കായി കെ പരമേശ്വർ, ശ്രീറാം പാറക്കാട്ട് എന്നീ അഭിഭാഷകരും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കൗണ്‍സല്‍ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.