ധർമ്മശാല: ഐപിഎല്ലിൽ ആദ്യം പുറത്തായ ഡൽഹി, പഞ്ചാബിനെയും തോൽപ്പിച്ചു മുക്കി. നിർണ്ണായക മത്സരത്തിൽ ഡൽഹി ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ 15 റണ്ണകലെ പഞ്ചാബ് വീണു. ഇതോടെ ഒരു മത്സരം ബാക്കി നിൽക്കെ പഞ്ചാബും പുറത്തായി. 13 മത്സരങ്ങളിൽ നിന്നും 12 പോയിന്റ് മാത്രമാണ് പഞ്ചാബിന് ഉള്ളത്. അവസാന മത്സരം വൻ മാർജിനിൽ ജയിച്ചാൽ പോലും ഇന് പഞ്ചാബിന് സാധ്യതകൾ അവശേഷിക്കുന്നില്ല.
ടോസ് നേടിയ പഞ്ചാബ് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് വാർണറും (46) പൃഥ്വി ഷായും (54) ചേർന്നു മികച്ച തുടക്കമാണ് ഡൽഹിയ്ക്കു നൽകിയത്. ഇരുവരും പുറത്തായ ശേഷം എത്തിയ റോസോ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. 37 പന്തിൽ ആറു വീതം സിക്സും ഫോറും പറത്തിയ റോസോ 82 റണ്ണെടുത്ത് ടീമിന്റെ നെടുന്തൂണായി മാറി. 14 പന്തിൽ 26 റണ്ണെടുത്ത് ഫിൽസാൾട്ടും ആക്രമണത്തിൽ ഒപ്പം ചേർന്നു. ഇതോടെ ടീം സ്കോർ രണ്ട് വിക്കറ്റ്് നഷ്ടത്തിൽ 213 ൽ എത്തി. ഡൽഹിയ്ക്കു നഷ്ടമായ രണ്ടു വിക്കറ്റും വീഴ്ത്തിയത് സാം കറനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ കൂറ്റൻ സ്കോർ പിൻതുടരാൻ എത്തിയ പഞ്ചാബിന് ആദ്യം തന്നെ ധവാനെ നഷ്ടമായി. പൂജ്യമായിരുന്നു ധവാന്റെ സമ്പാദ്യം. പ്രഭുസിമ്രാൻ സിംങ് പൊരുതി നിന്നെങ്കിലും (22), അൻപതിൽ വീണു. ആഞ്ഞടിച്ച ടൈഡ് (42 പന്തിൽ 55) സ്കോർ 128 ൽ നിൽക്കെ പരിക്കേറ്റ് പുറത്തായി. ഒരു റൺ കൂടി ചേർത്ത് ജിതേഷ് ശർമ്മ (0) യും, 147 ൽ ഷാറൂഖ് ഖാനും (6), 180 ൽ സാം കറനും (11), ഹർമ്മൻ പ്രീത് കൗറും (0) വീണെങ്കിലും ഒരു വശത്ത് ഉറച്ച് നിന്ന് ആഞ്ഞടിച്ചിരുന്ന ലിയാം ലിവിംങ്സ്റ്റണ്ണിലായിരുന്നു പ്രതീക്ഷ.
എന്നാൽ, അവസാന ഓവറിൽ 34 റൺ വേണ്ടപ്പോൾ രണ്ടു സിക്സും ഒരു ഫോറും പറത്തുകയും, ഒരു നോബോൾ ലഭിക്കുകയും ചെയ്തിട്ടും അവസാന പന്തിൽ പുറത്താകാനായിരുന്നു ലിയാം ലിവിങ്സ്റ്റണിന്റെ വിധി. ഒൻപത് സിക്സും അഞ്ചു ഫോറും പറത്തിയെങ്കിലും 48 പന്തിൽ 94 റണ്ണെടുത്ത് വിജയത്തിന് തൊട്ടടുത്ത് ലിവിംങ് സ്റ്റൺ വീണു. സ്കോർ 198 – 8