പഞ്ചാബിന് കൊൽക്കത്തയുടെ പഞ്ച്..! പഞ്ചാബിന്റെ നെഞ്ച് തകർത്ത് അഞ്ചിലേയ്ക്കു കുതിച്ചെത്തി കൊൽക്കത്ത

ഈഡൻഗാഡൻസ്: സ്വന്തം മൈതാനത്ത് പഞ്ചാബിന്റെ നെഞ്ചു തകർത്ത് അഞ്ചു വിക്കറ്റിന്റെ വിജയവുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്ക്കു കുതിച്ചെത്തി കൊൽക്കത്ത. നിർണ്ണായക മത്സരത്തിൽ പഞ്ചാബിനെ ഇഞ്ചോടിഞ്ചുകൾക്ക് പൊരുതിതോൽപ്പിച്ചാണ് കൊൽക്കത്ത വിജയക്കൊടി പാറിച്ചത്.
സ്‌കോർ
പഞ്ചാബ് – 179-7
കൊൽക്കത്ത – 182-5
ടോസ് നേടിയ പഞ്ചാബ് ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനു വേണ്ടി ശിഖർ ധവാൻ (57), ലിവിംങ്സ്റ്റൺ (15), ജിതേഷ് ശർമ്മ (21), ഋഷി ധവാൻ (19), ഷാറൂഖ് ഖാൻ (21), ഹർമൻപ്രീത് ബ്രാർ (17) എന്നിവരാണ് മികച്ച രീതിയിൽ ബാറ്റ് വീശിയത്. ഈ ചെറുത്തു നിൽപ്പാണ് 179 ഏഴ് എന്ന സ്‌കോറിൽ പഞ്ചാബിനെ എത്തിച്ചത്. മറുപടി ബാറ്റിംങിനായി ഇറങ്ങിയ കൊൽക്കത്തയ്ക്കായി ജെയ്‌സൺ റോയി (38), ഗുർബാസ് (15), നിതീഷ് റാണ (51) എന്നിവർ മികച്ച പ്രകടനം നടത്തിയപ്പോൾ കളിയെ വിജയത്തിലേയ്ക്ക് എത്തിച്ചത് ആേ്രന്ദ റസലിന്റെയും (42) , റിങ്കു സിങ്ങിന്റെയും (21) പ്രകടനമാണ് കൊൽക്കത്തയെ വിജയിപ്പിച്ചത്.

Advertisements

Hot Topics

Related Articles