കൊല്ലം: കൊല്ലം പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസില്‍ തീപിടിത്തം. പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്. പുനലൂര്‍ നെല്ലിപള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. ഇതോടെ ഉടൻ തന്നെ ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തി.
തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസില്‍ പൂര്‍ണമായും പുക നിറഞ്ഞു. എഞ്ചിന്‍റെ അടിഭാഗത്തു നിന്ന് വലിയ രീതിയില്‍ തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസിന്‍റെ എഞ്ചിൻ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബസില്‍ നിന്ന് ഡീസല്‍ ചോരുന്നത് കണ്ടിരുന്നുവെന്നും തുടര്‍ന്ന് പിന്തുടര്‍ന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.