പുനലൂർ: കവയിത്രി പുനലൂർ ബദരിയുടെ ‘വിചിത്ര നർത്തനം’ എന്ന കവിതാസമാഹാരം കെ.ബി.ഗണേഷ്കുമാർ-എം.എൽ.എ പുരോഗമനകലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ഡോ. സി ഉണ്ണികൃഷ്ണന് നൽകി പ്രകാശനം ചെയ്തു.പുനലൂർ-ജെംസ് അരീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനീഷ് ശിവദാസ്-അദ്ധ്യക്ഷനായി.പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ,സാഹിത്യകാരി സജിത അനിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
Advertisements
പ്രൊ എ.വി.എം.ഹാഷീംകുട്ടി പുസ്തക പരിചയം നടത്തി .പുനലൂർ നഗരസഭ വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, സിനി ആർട്ടിസ്റ്റ് അരുൺ പുനലൂർ, അനിൽ പന്തപ്ലാവ്, കവയിത്രി പുനലൂർബന്ദതുടങ്ങിയവർ സംസാരിച്ചു.