ബാംഗ്ലൂര്‍: വിടപറഞ്ഞ പുനീത് രാജ്കുമാര് നടന് എന്ന നിലയില്‍ മാത്രമല്ല, പുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് വെളിച്ചംപകര്‍ന്ന വ്യക്തി എന്ന നിലയിലും പ്രശസ്തനാണ്. അനാഥാലയങ്ങളിലൂടെയും സ്കൂളുകളിലൂടെയുമെല്ലാം അദ്ദേഹം നിരവധി കുഞ്ഞുങ്ങള്‍ക്ക് ജീവിതം നല്‍കിയിട്ടുണ്ട്.
ശക്തിധമ അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ വിഡിയോ ആണ് നൊമ്ബരമാകുന്നത്. പുനീതിന്റെ മരണം അറിഞ്ഞ് കണ്ണീര്‍വാര്‍ക്കുന്ന കുഞ്ഞുമക്കളുടേതാണ് വിഡിയോ. സൂപ്പര്‍താരത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ശക്തിധമ. പുനീതിന്റെ വിയോഗത്തോടെ തങ്ങളുടെ ശക്തിയും പ്രചോദനവുമായിരുന്ന സഹോദരനെയാണ് നഷ്ടപ്പെട്ടത് എന്നാണ് അവര്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
46 വയസിലായിരുന്നു സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ബംഗളുരുവിലെ കന്തീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച പുനീത് രാജ്കുമാറിന്റെ മൃതശരീരം കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്. നിലവിളിച്ചും വിതുമ്ബിക്കരഞ്ഞുമാണ് തങ്ങളുടെ അപ്പുവിനെ ചലനമറ്റ ശരീരം ആരാധകര്‍ കണ്ടത്.