മുംബൈ: തോറ്റത് പഞ്ചാബാണെങ്കിലും തിരിച്ചടി കിട്ടിയത് ബംഗളൂരുവിനായിരുന്നു. പഞ്ചാബിനെ തോൽപ്പിച്ച ഡൽഹി, ബംഗളൂരുവിനൊപ്പം പതിനാല് പോയിന്റ് സ്വന്തമാക്കിയപ്പോൾ നെഗറ്റീവ് റൺറേറ്റിന്റെ പേരിൽ ബംഗളൂരു അഞ്ചാമതും മികച്ച റൺറേറ്റിൽ ഡൽഹി നാലാമതുമായി. ഒരു മത്സരം അവശേഷിക്കെ ഡൽഹിയ്ക്കും, പഞ്ചാബിനും കൊൽക്കത്തയ്ക്കും ബംഗളൂരുവിനും, എന്തിന് രണ്ടു മത്സരം അവശേഷിക്കുന്ന ഹൈദരാബാദിനു പോലും പ്ലേ ഓഫ് സ്വപ്‌നം കാണാമെന്ന സാഹചര്യമാണ്.
നിർണ്ണായകമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 159 എന്ന താരതമ്യേനെ ഭേദപ്പെട്ട സ്‌കോറാണ് പടുത്തുയർത്തിയത്. ഡൽഹിയ്ക്കു വേണ്ടി മിച്ചൽ മാർഷ് 48 പന്തിൽ 63 റൺ അടിച്ചു കൂട്ടി മികച്ച പ്രകടനം കാഴ്ച വച്ചു. സർഫാസ് ഖാൻ (32), ലളിത് യാദവ് (24) എന്നിവർ തിളങ്ങി. മറുപടി ബാറ്റിംങിൽ പഞ്ചാബിനെ എറിഞ്ഞു പിടിച്ച ഡൽഹി ബൗളർമാരാണ് തിളങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃത്യമായ ഇടവേളകളിൽ പഞ്ചാബ് വിക്കറ്റുകൾ ഡൽഹി വീഴ്ത്തിയപ്പോൾ ജിതേഷ് ശർമ്മ(44)യ്ക്ക് മാത്രമാണ് പിടിച്ചു നിൽക്കാനായത്. താക്കൂർ നാലും, അക്‌സർ പട്ടേലും, കുൽദീപ് യാദവ് രണ്ടു വീതവും വിക്കറ്റ് നേടി.