അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്ക്; ഒരാഴ്ചയ്ക്കുള്ളില്‍ ഈ കാര്യം പൂര്‍ത്തിയാക്കണം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക, കെവൈസി എത്രയും വേഗം പുതുക്കിയിട്ടില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമായേക്കാം. പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഗസ്റ്റ് 12 വരെയാണ് ഉപഭോക്താക്കള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. 2024 മാർച്ച്‌ 31 വരെ കെവൈസി പുതുക്കനുള്ളവർക്കാണ് ഈ നിർദ്ദേശം. ഏകദേശം 325,000 അക്കൗണ്ട് ഉടമകള്‍ അവരുടെ കെവൈസി ഇനിയും അപ്ഡേറ്റ് ചെയ്തിട്ടില്ല. ഇങ്ങനെയുള്ളവർ ഒരാഴ്ചയ്ക്കുള്ളില്‍ കെവൈസി പുതുക്കണം. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കുമെന്നും ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.

Advertisements

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ, വരുമാന തെളിവ്, മൊബൈല്‍ നമ്പർ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യണം. ഈ വിവരങ്ങളില്‍ മാറ്റമൊന്നുമില്ലെങ്കിലും അത് ബാങ്കിനെ അറിയിക്കേണ്ടതാണ്. ഒരു ഉപഭോക്താവ് അവരുടെ കെവൈസി വിവരങ്ങള്‍ പൂർത്തിയാക്കിക്കഴിഞ്ഞാല്‍, പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനോ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ പോലെയുള്ള വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി അവർ വീണ്ടും പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല. വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് കെവൈസി വിവരങ്ങള്‍ നല്‍കേണ്ടതായി വരും. ഇത് ഒഴിവാക്കി പകരം ഒറ്റത്തവണ നല്‍കുന്ന പ്രക്രിയയാണ്‌ സെൻട്രല്‍ കെവൈസി അഥവാ സി കെവൈസി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെൻട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷൻ അസറ്റ് റീകണ്‍സ്ട്രക്ഷൻ ആൻഡ് സെക്യൂരിറ്റി ഇൻററസ്റ്റ് ഓഫ് ഇന്ത്യയാണ് സെൻട്രല്‍ കെവൈസി നിയന്ത്രിക്കുന്നത്. കൂടാതെ ഉപഭോക്താവിന്റെ കെവൈസി സംബന്ധമായ വിവരങ്ങള്‍ മാത്രമേ ഈ നമ്പറിലൂടെ ലഭിക്കൂ. ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ അവരുടെ കെവൈസി ഡിജിറ്റലായി അപ്ഡേറ്റ് ചെയ്യാം. കെവൈസി അപ്ഡേറ്റ് ചെയ്യേണ്ട ഉപഭോക്താക്കളെ അവരുടെ രജിസ്റ്റർ ചെയ്ത ഇമെയില്‍ വിലാസത്തിലേക്ക് രണ്ട് അറിയിപ്പുകളും രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് എസ്‌എംഎസ് അറിയിപ്പുകളും നല്‍കിയിട്ടുണ്ടെന്ന് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.