പഞ്ചാബിനെയും പഞ്ചറാക്കി കേരളം : സന്തോഷ് ട്രോഫിയിൽ മിന്നും ജയത്തോടെ കേരളം സെമിയിൽ

മ​ഞ്ചേ​രി: സ്വ​ന്തം മൈ​താ​ന​ത്ത് പ​ഞ്ചാ​ബി​നെ​യും കെ​ട്ടു​കെ​ട്ടി​ച്ച് കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം. 12-ാം മി​നി​റ്റി​ൽ മാ​ൻ​വീ​ർ സി​ങ്ങി​ലൂ​ടെ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് പ​ഞ്ചാ​ബാ​ണെ​ങ്കി​ലും 16-ാം മി​നി​റ്റി​ലും 86-ാം മി​നി​റ്റി​ലും ഗോൾ നേടിക്കൊണ്ട് നാ​യ​ക​ൻ ജി​ജോ​ ജോസഫ് കേരളത്തെ വിജയസോപാനത്തിലെത്തിച്ചു. 10 പോയിന്‍റുമായി ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരളം സെമി ഉറപ്പിച്ചത്. മ​ത്സ​രം തു​ട​ങ്ങി ആ​ദ്യ മി​നി​റ്റ് പി​ന്നി​ടും മു​ന്‍പ് ത​ന്നെ കേ​ര​ളം പ​ഞ്ചാ​ബ് ഗോ​ള്‍മു​ഖം വി​റ​പ്പി​ച്ചു. മു​ഹ​മ്മ​ദ് സ​ഹീ​ഫ് നീ​ട്ടി​യ പ​ന്ത് തൊ​ടാ​തെ കാ​ലു​ക​ള്‍ക്കി​ട​യി​ലൂ​ടെ സോ​യ​ല്‍ ജോ​ഷി വി​ട്ടു​കൊ​ടു​ത്ത​ത് പി​ടി​ച്ചെ​ടു​ത്ത ഷി​ഗി​ല്‍ ബോ​ക്‌​സി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും പ​ഞ്ചാ​ബ് ഗോ​ളി പ​ന്ത് നെ​ഞ്ചോ​ടു​ചേ​ര്‍ത്തു.

Advertisements

12-ാം മി​നി​റ്റി​ല്‍ പ​ഞ്ചാ​ബ് ലീ​ഡ് നേ​ടി. മ​ന്‍വി​ര്‍സി​ങ്ങാ​ണ് ന​ല്ലൊ​രു ഹെ​ഡ്ഡ​റി​ലൂ​ടെ കേ​ര​ള വ​ല കു​ലു​ക്കി​യ​ത്. 15-ാം മി​നി​റ്റി​ല്‍ ന​ല്ലൊ​രു മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ല്‍ ബോ​ക്‌​സി​ന്‍റെ വ​ല​തു​മൂ​ല​യി​ല്‍ നി​ന്ന് ഷി​ഗി​ല്‍ പാ​യി​ച്ച ഷോ​ട്ട് പ​ഞ്ചാ​ബ് ഗോ​ളി കോ​ര്‍ണ​റി​ന് വ​ഴ​ങ്ങി ര​ക്ഷ​പ്പെ​ടു​ത്തി. വീ​ണ്ടും കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റം. മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ല്‍ അ​ര്‍ജു​ന്‍ ജ​യ​രാ​ജ് ഷോ​ട്ട് പാ​യി​ച്ചെ​ങ്കി​ലും പ​ഞ്ചാ​ബ് പ്ര​തി​രോ​ധ​നി​ര കോ​ര്‍ണ​റി​ന് വ​ഴ​ങ്ങി ര​ക്ഷ​പ്പെ​ടു​ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

18-ാം മി​നി​റ്റി​ല്‍ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ച്ച് കേ​ര​ള​ത്തി​ന്‍റെ സ​മ​നി​ല ഗോ​ള്‍. കോ​ര്‍ണ​റി​നൊ​ടു​വി​ലാ​യി​രു​ന്നു ഗോ​ള്‍. അ​ര്‍ജു​ന്‍ ജ​യ​രാ​ജ് കോ​ര്‍ണ​റി​ല്‍ നി​ന്ന് പ​ന്ത് ത​ട്ടി​ക്കൊ​ടു​ത്ത​ത് ഷി​ഗി​ലി​ന്. ഷി​ഗി​ല്‍ അ​ത് ബോ​ക്‌​സി​ലേ​ക്ക് സു​ന്ദ​ര​മാ​യി ഉ​യ​ര്‍ത്തി​ക്കൊ​ടു​ത്തു. ഉ​യ​ര്‍ന്നു​വ​ന്ന പ​ന്തി​നൊ​പ്പം ത​ല​പ്പൊ​ക്ക​ത്തി​ല്‍ ചാ​ടി​യ നാ​യ​ക​ന്‍ ജി​ജോ​യു​ടെ വെ​ടി​യു​ണ്ട ക​ണ​ക്കെ​യു​ള്ള ഹെ​ഡ്ഡ​ര്‍ പ​ഞ്ചാ​ബ് വ​ല​യി​ല്‍ ക​യ​റി.

29-ാം മി​നി​റ്റി​ല്‍ കേ​ര​ള ഗോ​ളി മി​ഥു​ന്‍ പ​രി​ക്കേ​റ്റ് പി​ന്‍വാ​ങ്ങി. പ​ക​രം ഇ​റ​ങ്ങി​യ​ത് ടീ​മി​ലെ ര​ണ്ടാം ഗോ​ളി​യാ​യ എ​സ്. ഹ​ജ്മ​ല്‍. 33-ാം മി​നി​റ്റി​ല്‍ കേ​ര​ള​ത്തി​ന് ല​ഭി​ച്ച ഫ്രീ​കി​ക്ക് എ​ടു​ത്ത​ത് അ​ര്‍ജു​ന്‍ ജ​യ​രാ​ജ്. അ​ര്‍ജു​നെ​ടു​ത്ത കി​ക്ക് പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി പ​റ​ന്നി​റ​ങ്ങി​യെ​ങ്കി​ലും പ​ഞ്ചാ​ബ് ഗോ​ളി ഹ​ര്‍പ്രീ​ത് സി​ങ് കോ​ര്‍ണ​റി​ന് വ​ഴ​ങ്ങി കു​ത്തി​യ​ക​റ്റി. ആ​ദ്യ പ​കു​തി 1-1ന് ​സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സ​ല്‍മാ​നെ പി​ന്‍വ​ലി​ച്ച് നൗ​ഫ​ലിഃ​നെ കേ​ര​ളം ക​ള​ത്തി​ലി​റ​ക്കി.

ഇ​രു ബോ​ക്‌​സി​ലേ​ക്കും പ​ന്ത് തു​ട​ര്‍ച്ച​യാ​യി ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ ക​ളി ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ലെ​ത്തി. 63-ാം മി​നി​റ്റി​ല്‍ വി​ഘ്‌​നേ​ഷി​നെ പി​ന്‍വ​ലി​ച്ച് ടി.​കെ. ജെ​സി​നെ കേ​ര​ളം മൈ​താ​ന​ത്തി​റ​ക്കി. 71-ാം മി​നി​റ്റി​ല്‍ വ​ല​തു​വി​ങ്ങി​ല്‍ക്കൂ​ടി പ​ന്തു​മാ​യി ബോ​ക്‌​സി​ല്‍ പ്ര​വേ​ശി​ച്ച​ശേ​ഷം നൗ​ഫ​ല്‍ പാ​യി​ച്ച ഷോ​ട്ട് പ​ഞ്ചാ​ബ് ഗോ​ളി കോ​ര്‍ണ​റി​ന് വ​ഴ​ങ്ങി കു​ത്തി​പ്പു​റ​ത്താ​ക്കി. ഒ​ടു​വി​ല്‍ 86-ാം മി​നി​റ്റി​ല്‍ ഒ​രി​ക്ക​ല്‍ കൂ​ടി ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​റാ​ടി ബോ​ക്‌​സി​ലേ​ക്ക് ല​ഭി​ച്ച പ​ന്ത് നാ​യ​ക​ന്‍ ജി​ജോ ജോ​സ് ഉ​ഗ്ര​നൊ​രു ഷോ​ട്ടി​ലൂ​ടെ പ​ഞ്ചാ​ബ് ഗോ​ള്‍കീ​പ്പ​റെ കീ​ഴ​ട​ക്കി വ​ല​യി​ലെ​ത്തി​ച്ചു (2-1). ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കേ​ര​ള ക്യാ​പ്റ്റ​ന്‍റെ അ​ഞ്ചാം ഗോ​ളാ​യി ഇ​ത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.