പുണ്യം പൂങ്കാവനം; പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണം

ശബരിമല: പുണ്യം പൂങ്കാവനം പദ്ധതിയില്‍ സന്നിധാനത്ത് പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണം നടത്തി. കേരള പൊലീസിന്റെ നേതൃത്വത്തില്‍ ആര്‍എഎഫ്, കേന്ദ്രസേന, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, അഖില ഭാരത അയ്യപ്പസേവാസംഘം, വിശുദ്ധിസേന എന്നിവര്‍ ചേര്‍ന്ന് ശുചീകരണം നടത്തിയ ശേഷമാണ് ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് കവറുകള്‍ ഉള്ള വഴിപാട് സാധനങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തിയത്. ഡിവൈഎസ്പി എം. രമേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഗോപി, എസ്‌ഐ വി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പമ്പയില്‍ എസ്‌ഐ സജി മുരളി, നിലയ്ക്കല്‍ എസ്‌ഐ ജയകുമാര്‍ എന്നിവരും ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.