ആലപ്പുഴ : അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ആറു പതിറ്റാണ്ട് പഴക്കമുള്ള വാട്ടർ ടാങ്ക് ഓർമ്മയായി .ദേശീയ പാതാ വികസനത്തിൻ്റെ പേരിലാണ് വാട്ടർ ടാങ്ക് കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയത് .
1960 കാലഘട്ടങ്ങളിലാണ് 68 ,000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് പുറക്കാട് പുത്തൻ നട ക്ഷേത്രത്തിന് സമീപം വാട്ടർ അതോറിറ്റി സ്ഥാപിച്ചത് .കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന തീരപ്രദേശത്ത് അന്ന് സ്ഥാപിച്ച വാട്ടർ ടാങ്ക് ആയിരകണക്കിന് കുടുംബങ്ങൾക്കാണ് അനുഗ്രഹമായത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശക്തമായ വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് ശേഖരിച്ച ശുദ്ധജലം ലോറികളിൽ എത്തിച്ചും വിതരണം ചെയ്തിട്ടുള്ളതായി നാട്ടുകാർ പറയുന്നു .ഇത്ര ഏറെ പ്രാധാന്യമുള്ളതും , ദേശീയപാതയിൽ തലയെടുപ്പോടെ നിന്നിരുന്നതുമായ വാട്ടർ ടാങ്കാണ് ദേശീയപാതാ വികസനത്തിൻ്റെ പേരിൽ ഓർമ്മയായത് .