പുരോഗമന കലാസാഹിത്യ സംഘം പുതുപ്പള്ളി ഏരിയ കൺവൻഷൻ

പാമ്പാടി : പുരോഗമന കലാസാഹിത്യ സംഘം പുതുപ്പള്ളി ഏരിയ കൺവൻഷൻ പാമ്പാടി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ഡോ. ജെയിംസ് മണിമല ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അജിത് ബാബു അധ്യക്ഷനായി. സ്വാഗത ഗാനം ഗോപാലകൃഷണൻ, അഡ്വ ഗിരീഷ് എന്നിവർ ചേർന്ന് ആലപിച്ചു. അനുശോചന പ്രമേയം കെ എൻ ബിജു അവതരിപ്പിച്ചു. കൺവൻഷനോട് അനുബന്ധിച്ച് വേദിയിൽ പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. കലാ സാംസ്ക്കാരിക രംഗത്ത് മികവ് പുലർത്തിയവരെ യോഗത്തിൽ ആദരിച്ചു. റിപ്പോർട്ട് സെക്രട്ടറി വി എം പ്രദീപ് അവതരിപ്പിച്ചു. സിപിഐഎം ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , ഏരിയാ സെന്റർ അംഗം ഇ കെ കൂര്യൻ , ഏരിയാ കമ്മറ്റി അംഗം കെ എസ് ഗിരീഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അജിത്ത് ബാബു (പ്രസിഡന്റ്) വി എം പ്രദീപ് ( സെക്രട്ടറി ) രാജീവ് ജോൺ ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles