പുഷ്‌പ 2 കോടികൾ വാരിയ ശേഷം അപ്രതീക്ഷീത പ്രഖ്യാപനവുമായി നിർമ്മാതാക്കൾ : ഞെട്ടി ആരാധകർ

ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി 2വിന്‍റെ റെക്കോർഡ് മറികടന്നാണ് ഈ നേട്ടം സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം നേടിയത്.

Advertisements

ഈ ചിത്രം ഇതുവരെ 1,831 കോടി കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.ഇപ്പോഴിതാ അപ്രതീക്ഷിതമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. പുഷ്പ 2 ജനുവരി 11ന് വീണ്ടും റിലീസ് ചെയ്യും. സംക്രാന്തി പ്രമാണിച്ചാണ് ഈ റിലീസ്. ഗെയിം ചേഞ്ചര്‍ അടക്കം റിലീസുകള്‍ക്ക് ഭീഷണിയാണ് പുതിയ പ്രഖ്യാപനം എന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസംബര്‍ 5ന് പുഷ്പ 2 റിലീസ് ചെയ്ത സമയത്ത് ഇല്ലാത്ത 20 മിനുട്ട് രംഗങ്ങള്‍ പുഷ്പ 2 റീലോഡഡ് എന്ന് പേരിട്ടിരിക്കുന്ന റിലീസില്‍ ഉണ്ടാകും എന്നാണ് വിവരം.എന്തായാലും അണിയറക്കാര്‍ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 3 മണിക്കൂര്‍ 25 മിനുട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം ഇത് 20മിനുട്ട് കൂടി കൂടിയേക്കും എന്നാണ് വിവരം. സംഘടന രംഗങ്ങള്‍ അടക്കം പുതുതായി എത്തും എന്നാണ് വിവരം.രശ്മിക, ഫഹദ് ഫാസില്‍, സുനില്‍, അനുശ്യ, ജഗപതി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളില്‍ അഭിനയിച്ച ചിത്രം ഡിസംബര്‍ 5നാണ് റിലീസായത്. ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദാണ്. മൈത്രി മൂവി മേക്കേര്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ബോക്സോഫീസില്‍ 2000 കോടി എന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ പുഷ്പ 2 റീറിലീസ് നിര്‍മ്മാതാക്കളെ സഹായിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

Hot Topics

Related Articles